കൊച്ചി/മുംബൈ: ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഇ-ടെയ്ലര് അജിയോ ഓള് സ്റ്റാര്‍സ് സെയില്‍’ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ലീ ആന്‍ഡ് റാംഗ്ലറും മാര്‍ക്സ് & സ്പെന്‍സറുമായി സഹകരിച്ച് 2023 സെപ്റ്റംബര്‍ 22 മുതലാണ് പുതിയ സെയില്‍. ഉപഭോക്താക്കള്‍ക്ക് 2023 സെപ്റ്റംബര്‍ 17 മുതല്‍ പരിമിതമായ കാലയളവിലേക്ക് 6 മണിക്കൂര്‍ നേരത്തേക്ക് പ്രവേശനം ലഭിച്ചിരുന്ന.
അജിയോ ഓള് സ്റ്റാര്‍ സെയില്‍ (എഎഎസ്എസ്) സമയത്ത്, ഉപഭോക്താക്കള്‍ക്ക് 1.5 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികള്‍ വാഗ്ദാനം ചെയ്യുന്ന 5500+ ബ്രാന്‍ഡുകളില്‍ ഷോപ്പിംഗ് നടത്താം. 500 പുതിയ ബ്രാന്‍ഡുകളും 1.5 ദശലക്ഷത്തിലധികം ഡിസൈനുകളും ഇതില്‍ ഉള്‍ക്കൊള്ളും.
‘ഓള് സ്റ്റാര്‍സ് സെയില്‍ ഫാഷന്റെ ഏറ്റവും വലിയ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിച്ച്, അവര്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം നല്‍കും. വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗവും 5ജി വേഗതയും കൊണ്ട്, കൂടുതല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്വീകരിക്കുന്നു, കൂടാതെ 10 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് പ്രഖ്യാപനത്തെക്കുറിച്ച് അജിയോ സിഇഒ വിനീത് നായര്‍ പറഞ്ഞു.
Ri-wah എന്ന പുതിയ എത്നിക് ബ്രാന്‍ഡിന്റെ ലോഞ്ച് ഈ വില്‍പ്പനയില്‍ അവതരിപ്പിക്കും. കാലാതീതമായ സൗന്ദര്യവും സാംസ്കാരിക വൈദഗ്ധ്യവും ഉള്‍ക്കൊള്ളുന്ന 2000+ ഡിസൈനുകള്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 10% വരെ അധിക കിഴിവും മികച്ച ബ്രാന്‍ഡുകളിലും വിഭാഗങ്ങളിലും 50-90% വരെ കിഴിവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: