എറണാകുളം: പ്രതിദിന യാത്രക്കാരുടെ റെക്കോർഡ് നേട്ടവുമായി കൊച്ചി മെട്രോ. ഇന്നലെ മാത്രം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 1,25,950 ആളുകളാണ്. ഇതുവരെയുമുള്ള കണക്കനുസരിച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 2020-ലെ 1,25,131 യാത്രക്കാരെന്ന റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്.
ഐഎസ്എൽ മത്സരമാണ് റെക്കോർഡ് നേട്ടം കൈവരിക്കാൻ കൊച്ചി മെട്രോയെ സഹായിച്ചത്. ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരം കാണുന്നതിനായി കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. ജെഎൽഎൻ മെട്രോ സ്‌റ്റേഷനിൽ നിന്നും ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുള്ള അവസാന ട്രെയിൻ സർവീസ് രാത്രി 11.30 വരെ നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: