തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ആദ്യ ട്രയൽറൺ പൂർത്തിയായി. പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഏഴര മണിക്കൂർ പിന്നിട്ടാണ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ കാസർകോഡ് എത്തിയത്. ഇന്നലെ വൈകുന്നേരം 4.05-നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്നത്. രാത്രി 11.35-ഓടെ കാസർകോഡെത്തി.
ഇന്ന് രാവിലെ ഏഴിന് കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടാം ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരത്ത് വൈകിട്ട് മൂന്ന് മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാനത്ത് നിന്നും വൈകിട്ട് 4.05-ന് മൂന്നാം ട്രയൽ റണ്ണിന്റെ ഭാഗമായി വീണ്ടും കാസർകോഡേക്ക് പുറപ്പെടും. ട്രെയിൻ കാസർകോഡ് എത്തുന്നതോടെ ട്രയൽറൺ പൂർത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: