തിരുവനന്തപുരം: അരിക്കൊമ്പന് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് തമിഴ്നാട്ടില്‍ നിന്നും വരുന്നത്. കൊമ്പന് കേരള വനാതിര്‍ത്തിയായ നെയ്യാര്‍ വന്യജീവി സങ്കേതത്തിന് സമീപം എത്തിയതായാണ് സൂചന.
ആനയുടെ കഴുത്തിലെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.നിലവില്‍ തമിഴ്നാട്ടിലെ കോതയാര്‍ വനത്തിലാണ് ആന. ഈ ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റര്‍ മാത്രമേയുളളൂ കേരള വനത്തിലേക്ക്.
രാത്രി കാലങ്ങളില്‍ എന്നും 10 കിലോമീറ്റര്‍ ആന സഞ്ചരിക്കുന്നുണ്ട്. കേരളത്തില്‍ പ്രവേശിച്ചാല്‍ രണ്ടുദിവസം കൊണ്ട് ജനവാസ കേന്ദ്രങ്ങളില്‍ എത്താനാകും.
ആനയെ എങ്ങനെയും കേരള അതിര്‍ത്തിയിലേക്ക് കടത്തിവിടാന്‍ തമിഴ്നാട് സംഘം ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
കോതയാര്‍ വനത്തില്‍ നിന്ന് ജനവാസ മേഖലയില്‍ അടുത്തിടെ അരിക്കൊമ്പന് ഇറങ്ങിയെങ്കിലും കാടുകയറ്റിയിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തില്‍ നിലകൊണ്ട ആന വാഴകൃഷി നശിപ്പിക്കുകയും വീട് ഭാഗികമായി തകര്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രദേശത്തെ റേഷന്‍ കട ആക്രമിച്ചില്ല.
അതിനിടെ ആന മദപ്പാടിലാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: