ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് സാക്ഷികളായ കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി വൈശാഖ് വി.എസ്, വടകര അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ജോജി തോമസ് എന്നിവരുടെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായി. സംഭവ നടന്ന സമയത്ത് ചേര്‍ത്തല, രാമങ്കരി കോടതികളില്‍ മജിസ്ട്രേറ്റുമാരായിരുന്ന ഇവരാണ് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിരുന്നതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ സാക്ഷികളായി വിസ്തരിച്ചത്.
പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിശദവിവരങ്ങളും ടവര്‍ ലൊക്കേഷനുകളെ സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഘട്ടത്തില്‍ ഹാജരാക്കിയ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ നോഡല്‍ ഓഫീസര്‍മാരെയും സാക്ഷികളായി വിസ്തരിച്ചു. രണ്‍ജീതിനെ ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് തന്നെ മരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ച ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഓഫീസറെയും രണ്‍ജീതിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച എടത്വ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും വിസ്തരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം 26ന് ആരംഭിക്കും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി.പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: