കൊച്ചി: സ്വകാര്യ കരിമണല്ക്കമ്പനി സി എം ആര് എല്ലില്‍ നിന്നും കിട്ടിയ ഡയറിയില്‍ പണം നല്‍കിയവരുടെ പട്ടികയിലുള്‍പ്പെട്ട ‘പി.വി.’ എന്നപേര് തന്നെ ഉദ്ദേശിച്ചല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ.എത്രയോ പി.വിമാരുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ ഉത്തരവില്‍ പി.വി എന്നതിന് നേരെ പിണറായി വിജയന് എന്ന് എഴുതിയിട്ടുണ്ടെന്ന് മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി. ഇനി ഇവിടെ എത്രയോ പിണറായി വിജയന്മാരുണ്ടെന്നാണെങ്കില്, മറ്റ് ഏതെങ്കിലും പിണറായി വിജയനെ കാണിച്ച് തന്നാല്‍ താന്‍ സമ്മതിക്കാമെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
പേര് തന്റേതാണെന്നും എന്നാല്‍ പരമാര്‍ശങ്ങള്‍ തെറ്റാണെന്നും ഇത്തരമൊരു കാര്യം താന്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടെ അന്തസുണ്ടായിരുന്നുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു.വീണ വിജയന്റെ കമ്പനിയും സി.എം.ആര്.എല്ലും തമ്മില്‍ ബാങ്ക് മുഖാന്തരമാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം ഇടപാട് നിയമപരമാണെന്ന് പറയാനാകില്ല. ഒരു സേവനം പോലും നല്‍കാതെ നിരവധി കമ്പനികളില്‍ നിന്ന് വീണ വിജയന് പണം വാങ്ങി. വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്കിയതാണോ പണമെന്നും മാത്യു കുഴല്നാടന് ചോദിച്ചു.
താന്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ എടുത്ത വിജിലന്‍സ് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസെടുത്ത് തന്നെ തളര്‍ത്തിക്കളയാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തില്‍ സുതാര്യത ഇല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ മാറേണ്ടതുണ്ട്. പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്ന് സംസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടാനാണ് തന്റെ ശ്രമം.
എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താം. ഏത് കാര്യങ്ങളും സര്‍ക്കാരിന് അന്വേഷിക്കാം. താനൊരു എം.എല്‍.എ എന്ന നിലയിലല്ല, മറിച്ച് ഒരു പൗരനെന്ന നിലയില്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: