കണ്ണൂര്‍: അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റിന്റെയും ഭാര്യയുടെയും പേരില്‍ കോടികളുടെ വായ്പാ കുടിശ്ശിക. പ്രസിഡന്റായ മുണ്ടച്ചാലില്‍ നരീക്കുട്ടി രവീന്ദ്രന് ബാങ്കില്‍ മുതലും പലിശയും കൂട്ടു പലിശയുമായി അടയ്ക്കാനുള്ളത് 49,67,610 രൂപയാണെന്ന് വിവരാവകാരേഖകള് വ്യക്തമാക്കുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലെടുത്ത 50,00000 രൂപ വായ്പയില്‍ പലിശയുള്‍പ്പടെ ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത് 93,95,065 രൂപയാണ്. മറ്റൊരു ഡയരക്റ്ററായ ഗോകുലേശന്‍ ബാങ്കിന് നല്‍കാനുള്ളത് 29,86,168 രൂപയാണ്.
ഇത്തരത്തില്‍ ചെറുതും വലുതുമായി ലക്ഷക്കണക്കിന് രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നവര്‍ തന്നെ കൈപ്പറ്റിയിരിക്കുന്നത്. രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള ലോണ്‍ ഈടാക്കുന്നതിന് ജാമ്യമായി നല്കിയ ഭൂമി ലേലത്തിന് വെക്കുന്നതിന് ജൂണ്‍ 16 ന് ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഭൂമിക്ക് പമാവധി ഇരുപത് ലക്ഷം രൂപമാത്രമേ മതിപ്പ് വിലയുള്ളു എന്ന ആക്ഷേപവുമുണ്ട്.
ബാങ്കിന്റെ അറ്റ നഷ്ടം 17,18,39,720രൂപയാണെന്ന് 2018-19 വര്‍ഷത്തെ ഓഡിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെ 7.38 ശതമാനവും പിരിച്ചെടുത്ത ഓഹരി മൂലധനത്തിന്റെ ആറിരട്ടിയിലധികവുമാണ് അറ്റ നഷ്ടം. ഓഹരി മൂലധനവും കഴിഞ്ഞ് പൊതു ജനങ്ങളില്‍ നിന്ന് സ്വീകരിച്ച 14. 43 കോടി രൂപയാണ് നഷ്ടമായത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ അറ്റനഷ്ടം 21,55,44,743 രൂപയായി വര്‍ദ്ധിച്ചു. 2020-21 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 18.96 കോടി രൂപയായി കുറഞ്ഞെങ്കിലും 2021-22 ല്‍ 24.56
കോടി രൂപയായി വര്‍ദ്ധിച്ചു. ഓഹരി മൂലധനത്തിന്റെ എട്ടിരട്ടിയോളമാണ് ന്ഷ്ടം. പ്രവര്‍ത്തന മൂലധനം കൃത്യമായി ആസൂത്രണം ചെയ്ത് വിനിയോഗിക്കാത്തതും ഉയര്‍ന്ന വായ്പാ കുടിശ്ശികയുമാണ് നഷ്ടത്തിന് കാരണം.
സ്വര്‍ണ്ണപണയ വായ്പകള്‍ സംബന്ധിച്ച് നിരവധി ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2016 ല്‍ കാലാവധിയായ മൂന്ന് സ്വര്‍ണ്ണപ്പണയ വായ്പകളില്‍ പലിശ, പിഴപ്പലിശ, നോട്ടീസ് ചാര്‍ജ്ജ് എന്നീ ഇനങ്ങളിലുള്ള തുകകള്‍ ഈടാക്കിയിട്ടില്ല. സ്വര്‍ണ്ണവിലയുടെ 96 ശതമാനം വരെയാണ് വായ്പ നല്‍കിയത്. ആകെ 2,20,000 രൂപ വായ്പ നല്കിയ ഇനത്തില്‍ സ്വര്‍ണ്ണം
ലേലത്തിന് വെച്ചപ്പോള്‍ 2,26,000 രൂപ മാത്രമാണ് ലഭിച്ചത്. ഇതില്‍ സോഫ്റ്റ്വെയറില് കൃത്രിമം കാണിച്ച് 2,00000 രൂപ മുതലിലും 6000 രൂപ പലിശയിനത്തിലുമാണ് കാണിച്ചത്. ലേലം ചെ
യ്ത ഉരുപ്പടികള്‍ വായ്പ്പക്കാര്‍ തന്നെ ഒപ്പിട്ട് വാങ്ങിയതായി ബോണ്ടില്‍ കാണിക്കുമ്പോഴും ഇത് വ്യാജമാണെന്നവിലയിരുത്തലുമുണ്ട്. ഈ ഇടപാടില്‍ മാത്രം ബാങ്കിന് 1,28,825 രൂപയുടെ
നഷ്ടമുണ്ടായി. മേല്‍തുക പിന്നീട് ഈടാക്കി ക്രമപ്പെടുത്തുകയായിരുന്നു.
ബഡ്ജറ്റ് വിഹിതം വകയിരുത്തിയ 61 ഇനങ്ങളില്‍ 15 ഇനങ്ങളിലും വിഹിതം വകയിരുത്താതെ 13 ഇനങ്ങളിലുമായി 18. 11 കോടി രൂപ അധികമായി ചെലവഴിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷി പരിഗണിക്കാതെയാണ് മോര്‍ട്ട്ഗേജ് വായ്പകള്‍ അനുവദിച്ചത്. വായ്പാകുടിശ്ശിക ഭീമമായ നിലയില്‍ വര്‍ദ്ധിക്കാന്‍ ഇതാണ് കാരണം.
വ്യക്തിഗത വായ്പാപരിധി 50,000 രൂപായാണെന്ന വ്യവസ്ഥയുണ്ടായിട്ടും രണ്ട് ആള് ജാമ്യത്തില്‍ 1,00000 രൂപ വരെ വായ്പ അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക കുറച്ച് കാണിക്കുന്നതിന് വായ്പകള്‍ മുതലും പലിശയും ഉള്‍പ്പെടെ അതില്‍ കൂടുതല്‍ തുകയ്ക്ക് പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. വായ്പക്കാരുടെ ബാധ്യതാ രജിസ്റ്റര്‍ കൃത്യമായി പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താതെയാണ് ബ്രാഞ്ചുകളില്‍ നിന്ന് വായ്പാ അപേക്ഷകള്‍ ഹെഡ്ഓഫീസുകളിലേക്ക് അയച്ച് അനുമതി വാങ്ങുന്നത്. കുടിശ്ശികക്കാര്‍ക്ക് തന്നെ തുടര്‍ വായ്പ നല്‍കുകയോ ജാമ്യം നില്‍ക്കാനോ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍
വായ്പയനുവദിക്കുന്നതിലും തിരിച്ചടപ്പിക്കുന്നതിലും ഉദാസീനമായ നടപടിയാണ് ഭരണസമിതി സ്വീകരിച്ചതെന്ന ആരോപണവുമുണ്ട്.
ബാങ്കിന്റെ ദൈനംദിന പ്രവര്ത്തനങ്ങളിലിടപെട്ട് സ്ഥാപനത്തെ കൃത്യമായി മുന്നോട്ട് കൊണ്ട് പോകുന്നതിന് പകരം കറവപ്പശുവായി ഭരണസമിതി ബാങ്കിനെ കണ്ടു. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നഷ്ടക്കണക്കുകള്‍ വ്യക്തമാക്കിയിട്ടും പൊതുജനങ്ങളുടെ നിക്ഷേപം
സുരക്ഷിതമാക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബാങ്കിനെ വിശ്വസിച്ച് ലക്ഷങ്ങള്‍ നിക്ഷേപിച്ച സാധാരണക്കാരാണ് ഇതില്‍ ബലിയാടാവുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: