പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.sctimstac.inല്‍
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്സിന് നവംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും
കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ പ്രാധാന്യമുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി 2024 വര്‍ഷം നടത്തുന്ന പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പിജിഡിപ്ലോമ/ ഡിപ്ലോമ, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.sctimst.ac.in ല്‍ ലഭിക്കും. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്സിന് നവംബര്‍ 15 വരെയും മറ്റെല്ലാകോഴ്സുകള്ക്കും ഒക്ടോബര്‍ 4 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്സുകളില്‍ ഇനിപറയുന്ന വിഷയങ്ങളിലാണ് പഠനാവസരം.
സ്പെഷ്യാലിറ്റി നഴ്സിംഗ്: കാര്‍ഡിയോവാസ്കുലര്‍ ആന്റ് തെറാസിറ്റ് നഴ്സിംഗ്, ന്യൂറോ നഴ്സിംഗ് എന്നീരണ്ട് സ്പെഷ്യാലിറ്റി ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. കാലാവധി രണ്ട് വര്‍ഷം. ഒരോന്നിലും 11 സീറ്റുകള്‍ വീതമുണ്ട്. യോഗ്യത- ജിഎന്‍എം അല്ലെങ്കില്‍ ബിഎസ് സി നഴ്സിംഗ്. ജനറല്‍ നഴ്സിംഗ്കാര്ക്ക് ബഡ്സൈഡ് നഴ്സായി ഒരു വര്‍ഷത്തെ എക്സ്പിരിയന്സുണ്ടായിരിക്കണം. നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. പഠിതാക്കള്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 11440 രൂപയും. രണ്ടാംവര്‍ഷം പ്രതിമാസം 13350 രൂപയും റെസ്റ്റപന്റുണ്ട്
പാരാമെഡിക്കല്‍: ഈ വിഭാഗത്തില്‍ കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ന്യൂറോ ടെക്നോളജി, മെഡിക്കല്‍ റെക്കോര്‍ഡ്സ് സയന്‍സ്, ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍, ബഌഡ് ബാങ്കിംഗ് ടെക്നോളജി എന്നിവയില്‍ പിജിഡിപ്ലോമ കോഴ്സുകളിലാണ് പ്രവേശനം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിഎസ്സി.ഓപ്പറേഷന് തിയറ്റര്‍ ആന്റ് അനസ്തേഷ്യ ടെക്നോളജി, അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി എന്നിവയില്‍ ഡിപ്ലോമ കോഴ്സ് പഠിക്കാം. കോഴ്സുകളുടെ വിശദാംശങ്ങളും പ്രവേശന യോഗ്യതയും സെലക്ഷന്
നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും പ്രോസ്പെക്ടസിലുണ്ട്. അന്വേഷണങ്ങള്‍ക്ക് regoffice@sctimst.ac.in എന്ന ഇ-മെയിലിലും 0471-2524269/289/649 എന്നീ ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: