സിനിമയിലെ സൂപ്പര്‍താരങ്ങളുടെ പേരിലുള്ള ഫാന്‍ ഫൈറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഒരു സാധാരണ കാര്യമാണ്. വെര്‍ച്വല്‍ ലോകത്തുനിന്ന് യഥാര്‍ഥ ലോകത്തേക്ക് അത്തരത്തിലുള്ള പോര്‍മുഖങ്ങള്‍ അപൂര്‍വ്വമായി തുറക്കാറുമുണ്ട്. ഇപ്പോഴിതാ താനെയിലെ ഒരു തിയറ്ററില്‍ ആരാധകര്‍ക്കിടയില്‍ നടന്ന ഉന്തും തള്ളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്റെയും സല്മാന് ഖാന്റെയും ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
Fight between Salman Khan fan and SRK fans over SRK fans came to Remove Tiger 3 Posters, Police interfered.#Jawan #JawanTsunami #Tiger3 #ShahRukhKhan𓃵 pic.twitter.com/G22Bh2GfOC
— Metro Fights (@MetroFights) September 19, 2023
ജവാന് പ്രദര്‍ശിപ്പിക്കുന്ന ഒരു മള്‍ട്ടിപ്ലെക്സ് തിയറ്റര്‍ കോംപ്ലെക്സിലാണ് സംഭവം. ജവാന് കാണാന്‍ എത്തിയ കിംഗ് ഖാന് ആരാധകര്‍ അവിടെ വച്ചിരുന്ന ടൈഗര്‍ 3 സ്റ്റാന്ഡീസില് ചിലത് നശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന സല്മാന് ഖാന് ആരാധകര്‍ ഇത് ഏറ്റ് പിടിക്കുകയും പരസ്പരം ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പൊലീസ് എത്തി ഷാരൂഖ് ഖാന് ആരാധകരെ നീക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: