പത്തനംതിട്ട: പുന്നമടക്കായലിൽ ചരിത്ര വിജയം സ്വന്തമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്-വീയപുരം ചുണ്ടൻ പ്രതിനിധികൾ നെഹ്റുട്രോഫിയുമായി ശബരിമലയിൽ. ക്ലബ് ഭാരവാഹികളുടെയും ചുണ്ടൻ ഭാരവാഹികളുടെയും നേർച്ചയുടെ ഭാഗമായാണ് കപ്പുമായി സന്നിധാനത്ത് എത്തിയത്. ചുണ്ടന്റെ ഭാരവാഹികളായ രാജീവ്, രതീഷ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ പ്രതിനിധീകരിച്ച് രാഹുൽ, രമേഷ് എന്നിവരാണ് ചൊവ്വാഴ്ച രാത്രിയോടെ സന്നിധാനത്തെത്തിയത്. തന്ത്രിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് സംഘം മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: