കോട്ടയം: കോട്ടയത്ത് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ എസ് ഐ യെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുറച്ചുനാലായി ഇയാള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലായിരുന്നു. അടുത്തയിടെ ചൈന്നെയി്ല്‍ അറസ്റ്റിലായ തീവ്രവാദികള്‍ക്ക് റിജുമോനുമായി ബന്ധമുള്ളതിന്റെ തെളിവും കിട്ടി. തുടര്‍ന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍ ഐ എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. സാധാരണ ഇത്തരം നടപടി എടുത്താല്‍ പത്രക്കുറിപ്പിലൂടെ പരസ്യപ്പെടുത്താറുണ്ട്. എന്നാല്‍ റിജുമോന്റെ സസ്പെന്ഷന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
നേരത്തെ കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. മുസ്ളിം തീവാദ സംഘടനകളുടെ കോട്ടയം നഗരത്തിലെ കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് താഴത്തങ്ങാടി.
കുറച്ചു നാള് മുന്‍പ് ഇവിടെനിന്ന് ദമ്പതികള്‍ കാറോടെ അപ്രത്യക്ഷമായത് വിവാദമായിരുന്നു. 2017 ഏപ്രില്‍ ആറിന് ഇല്ലിക്കല്‍ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണു കാണാതായത്. ഹര്‍ത്താല്‍ ദിനത്തില്‍ ആഹാരം വാങ്ങാനായി വീട്ടില്‍ നിന്നു സന്ധ്യയോടെ കാറില്‍ പുറത്തേക്കു പോയ ഇവരെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചിട്ടില്ല.കാര്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞു വലത്തോട്ട് തിരിയുന്നതായുള്ള സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിനു ലഭിച്ചത്. സംഭവത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. റീജുമോന്‍ അന്വേഷണത്തില്‍ വഴിവിട്ട് ഇടപെട്ടു എന്നും സൂചനയുണ്ടായിരുന്നു. എന്നിട്ടും തന്ത്രപ്രധാനമായ സൈബര്‍ സെല്ലിന്റെ ചുമതല നല്‍കിയത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്.
സമാനരീതിയില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് ഡിപിഒ അനസിനെ പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: