ഭോപ്പാൽ ഓംകാരേശ്വരിൽ ആദിശങ്കരാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം ഇന്ന്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് അനാച്ഛാദനം നിർവഹിക്കും. രണ്ടായിരം കോടിയോളം മുതൽ മുടക്കിൽ 108 അടി ഉയരത്തിലാണ് ആദിശങ്കരാചാര്യരുടെ പ്രതിമ നിർമിച്ചിരിക്കുന്നത്. നർമ്മദാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 18-ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴയെ തുടർന്ന് സെപ്റ്റംബർ 21-ലേക്ക് മാറ്റുകയായിരുന്നു.
ഇതിന് പുറമേ 36 ഏക്കർ ഭൂമിയിൽ അദ്വൈത ലോക് എന്ന പേരിൽ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2,000 കോടി ചിലവിലാണ് പദ്ധതി പൂർണമായിരിക്കുന്നത്. ആദിശങ്കരാചാര്യരുടെ 12-ാം വയസിലെ രൂപത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഏകത്വത്തിന്റെ പ്രതിമ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏകദേശം 28 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’ എന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാൻ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക