മട്ടാഞ്ചേരി: കൊച്ചിതീരത്തെ വള്ളങ്ങള്‍ക്ക് ചാള കൊയ്ത്ത് ദിനം. വടക്ക് ഞാറയ്ക്കല്‍ മുതല്‍ തെക്ക് അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശത്താണ് വള്ളങ്ങള്‍ക്ക് ചാള കിട്ടിയത്. ഞാറയ്ക്കല്‍,
വൈപ്പിന്‍, കാളമുക്ക്, ഫോര്‍ട്ടു കൊച്ചി, ബീച്ച് റോഡ്, ചെല്ലാനം, അര്‍ത്തുങ്കല്‍ തുടങ്ങി എല്ലാ മത്സ്യ ബന്ധന വള്ളങ്ങളുടെ ഹാര്‍ബ്ബറുകളിലും കള്ളികള്‍ നിറയെചാളയുമായാണ് മീന്‍ പിടുത്ത വള്ളങ്ങളെത്തിയത്.
ഫോര്‍ട്ടുകൊച്ചി, ബീച്ച് റോഡ് തുടങ്ങിയയിടങ്ങളിലെ വീശുവലക്കാരും ചാളക്കൊയ്ത്തിന്റെ നേട്ടം കൊയ്തു. രാവിലെ മാനം കറുത്തുവെങ്കിലും ആശങ്കയിലാണ് വള്ളങ്ങള്‍ കടലിലേയ്ക്ക് മത്സ്യബന്ധനത്തിന് പോയതെന്ന് ഫോര്‍ട്ടു കൊച്ചിയില്‍ നിന്നുള്ള ജേക്കബ് പറഞ്ഞു. കൊച്ചി തീരത്ത് ചാള കൊയ്ത്തിത്തിന്റെ ഉത്സവാന്തരീക്ഷമാണ്. പല വളളങ്ങള്‍ക്കും നാലു മുതല്‍
എട്ട് പത്ത് ലക്ഷം രൂപയുടെ ചാള ചാകരയാണ് ലഭിച്ചത്. കഴിഞ്ഞ മെയ് മാസം തീരത്ത് ചാള ചാകര എത്തിയത് ജനങ്ങളില്‍ ഏറെ സന്തോഷമുണര്‍ത്തിയിരുന്നു.
ഹാര്‍ബറുകളില്‍ ചാള ചാകരയെത്തിയതോടെ ചാള വില കിലോയ്ക്ക് 100-120 ല്‍ നിന്ന് 30-40 രൂപയായി കുറഞ്ഞു. എന്നാല്‍ ചില്ലറ വിപണിയില്‍ വില 150 -200 രൂപയാണ് ഈടാക്കുന്നതെന്ന ഈടാക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ചാള ചാകര നേട്ടം മത്സ്യത്തൊഴിലാളികളെക്കാള്‍ മധ്യവര്‍ത്തികള്‍ നേടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചാള വളം നിര്‍മാണങ്ങള്‍ക്കായും ഉപയോഗിക്കുന്നതിനാല്‍
ഹാര്‍ബറുകളില്‍ വില്പന തകൃതിയായി നടക്കുകയാണെന്ന് മത്സ്യതൊഴിലാളി സദാനന്ദന് പറഞ്ഞു.
കൊച്ചി തീരത്തെ ചാള കൊയ്ത്ത് മത്സ്യ ബന്ധന മേഖലയില്‍ ഉണര്‍വേകിയിട്ടുണ്ട്.
ചാകര: കാലാവസ്ഥ പ്രതിഭാസം
മട്ടാഞ്ചേരി: കഴിഞ്ഞ 5 വര്‍ഷമായി കേരളക്കരയില്‍ കണി കാണാന്‍ പോലും കിട്ടാതിരുന്ന ചാള മത്സ്യം ഇന്ന് മുക്കിനും മൂലയിലും എത്തുകയാണ്. കാലാവസ്ഥ അനുകൂലമായതാണ് ചാളയും അയലയും കേരളക്കരയിലേക്ക് കൂട്ടമായി എത്താന്‍ കാരണമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നത്. മഴ കൂടിയാലും കുറഞ്ഞാലും കടലില്‍ ഉപ്പ് കൂടിയാലും ചാള ഉണ്ടാകാറില്ല. കൂടാതെ ജെല്ലി ഫിഷ് എന്നറിയപ്പെടുന്ന കടല്‍ ചൊറി ഇല്ലാതായതും ചാളയും അയലയും കൂടുതല്‍ വരാന്‍ കാരണമായി.
മുന്‍ വര്‍ഷങ്ങളില്‍ നാഗപട്ടണം, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ചാളയും അയലയും വന്‍തോതില്‍ കേരളക്കരയില്‍ എത്തിക്കൊണ്ടിരുന്നത്. പിന്നീട് വന്‍തോതില്‍ ചാള എത്തിയെങ്കിലും ഇത് പിടിക്കുന്നവന് ഒരു ലാഭവും കിട്ടിയിരുന്നില്ല. ഇടനിലക്കാരാ
ണ് ലാഭം മുഴുവനും കൊയ്യുന്നത്.
ചെല്ലാനം, വൈപ്പിന്‍ഹാര്‍ബറുകളില്‍ കിലോക്ക് 30 രൂപക്ക് കച്ചവടക്കാര്‍ എടുക്കുന്ന ചാള വീടുകളില്‍ എത്തുമ്പോള്‍ 150-200 രൂപ ആകുന്നതോടെ ലാഭം കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു. ഇതു പോലെ നൂറ് കണക്കിന് ബോക്സ് ചാളകളാണ് വിറ്റഴിയുന്നത്. ഹാര്‍ബറുകളില്‍ നിന്ന് ചാള മൊത്തമായി എടുത്ത് ഒരു പരിചയവും ഇല്ലാത്തവരാണ് ഇപ്പോള്‍ ഒന്നര കിലോക്ക് 50 രൂപക്കു നല്‍കുന്നത്. ഒരു പെട്ടി വിറ്റാല്‍ രൂപ 3000 ഇവരുടെ പോക്കറ്റുകളില്‍ വീഴും. മാര്‍ക്കറ്റുകള്‍ കൂടാതെ ഇപ്പോള്‍ വഴിയരികിലും ചാളവില്‍പ്പന തകൃതിയായി നട ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: