ന്യൂദല്‍ഹി : പാര്‍ലമെന്റില്‍ പുതുചരിത്രമെഴുതി വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് ഉറപ്പാക്കുന്ന ബില്‍ ആണ് പാസായത്.
ബില്‍ 454 പേരുടെ പിന്തുണയോടെയാണ് ലോക്സഭ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസാക്കിയത്.
ബില്‍ പാസായാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ അതിന്റെ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂ എന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചു. ബില്ലില്‍ ഒ ബി സി സംവരണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബില്‍ എത്തിയത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: