Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ സംഘടനകളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ കുടുങ്ങിയെന്ന് അമരീന്ദര്‍ സിങ്ങ്; ‘ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കാരണം ഇതാണ്’

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ സംഘടനകളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ കുടുങ്ങിപ്പോയതാണ് ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തുന്നതിന് കാരണമായതെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 06:36 pm IST
in India
ജസ്റ്റിന്‍ ട്രൂഡോയും സിഖുകാരനായ കാനഡയിലെ ആഭ്യന്തരമന്ത്രി ഹര്‍ജിത് സിങ്ങ് സജ്ജനും (ഇടത്ത്)

ജസ്റ്റിന്‍ ട്രൂഡോയും സിഖുകാരനായ കാനഡയിലെ ആഭ്യന്തരമന്ത്രി ഹര്‍ജിത് സിങ്ങ് സജ്ജനും (ഇടത്ത്)

ചണ്ഡീഗഢ്: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ സംഘടനകളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ കുടുങ്ങിപ്പോയതാണ് ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തുന്നതിന് കാരണമായതെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യാസര്‍ക്കാരാണെന്ന ഗുരുതരമായ കുറ്റപ്പെടുത്തല്‍ കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനഡ പാര്‍ലമെന്‍റില്‍ നടത്തിയിരുന്നു.

“ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ഇന്ത്യയിലെ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ല. കാനഡയിലെ സറിയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിലെ മാനേജ് മെന്‍റിന് ഉള്ളിലുണ്ടായ ഗ്രൂപ്പ് തര്‍ക്കമാണ് ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.”- അമരീന്ദര്‍ സിങ്ങ് വിശദീകരിച്ചു.

കാനഡയിലെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ ജൂണ്‍ 18നാണ് നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ മേധാവിയാണ് ഹര്‍ദീപ് സിങ്ങ് നിജ്ജര്‍. ഇന്ത്യ പിടികൂടാന്‍ ശ്രമിച്ചിരുന്ന ഈ ഖലിസ്ഥാന്‍ തീവ്രവാദിയുടെ തലയ്‌ക്ക് എന്‍ഐഎ 10 ലക്ഷമാണ് വിലയിട്ടിരുന്നത്.

“ഏതാനും വോട്ടുകള്‍ക്ക് വേണ്ടി ഇന്ത്യയുമായുള്ള അമൂല്യമായ നയതന്ത്രബന്ധമാണ് കാനഡയുടെ പ്രധാനമന്ത്രി ബലി കഴിച്ചത്. വോട്ട് ബാങ്കിന് വേണ്ടിയാണ് അദ്ദേഹം തെളിവുകള്‍ ഒന്നുമില്ലാതെ നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കനേഡിയന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിച്ചത്. ഇതു വഴി കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ് ജസ്റ്റിന്‍ ട്രൂഡോ ചെയ്തത്.” – അമരീന്ദര്‍ സിങ്ങ് പറഞ്ഞു.

“കാനഡയില്‍ ഇന്ത്യയില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ഭീഷണികള്‍ക്ക് ഇരയാവുന്നു. ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാനഡയില്‍ ആക്രമിക്കപ്പെടുന്നു. എന്നിട്ടും കാനഡ സര്‍ക്കാര്‍ അത് തിരുത്താനുള്ള ഒരു നടപടിയും എടുക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരായ ഇത്തരം നിരുത്തവാദപരമായ പ്രസ്താവനകള്‍ നടത്തുക വഴി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഖലിസ്ഥാന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പരാജയം മറയ്‌ക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ശ്രമിക്കുന്നത്. കാനഡയിലെ മണ്ണ് എങ്ങിനെയാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നതെന്ന് ഞാന്‍ ട്രൂഡോയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2018ല്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ എല്ലാകാര്യങ്ങളും ട്രൂഡോയുമായി പങ്കുവെച്ചിരുന്നതായും അമരീന്ദര്‍ സിങ്ങ് പറഞ്ഞു. എന്നാല്‍ ഇത് പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, കാനഡയില്‍ കാര്യങ്ങള്‍ ഇക്കഴിഞ്ഞ നാളുകളില്‍ വഷളാവുകയും ചെയ്തു”- അമരീന്ദര്‍ സിങ്ങ് അഭിപ്രായപ്പെട്ടു.

“കാനഡയിലെ പ്രതിരോധമന്ത്രി ഹര്‍ജിത് സിങ്ങ് സജ്ജന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ കാണാ‍ന്‍ പോയില്ല. അതിന് കാരണം അദ്ദേഹം വേള്‍സ് സിഖ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാലാണ്. ആ സംഘടനയ്‌ക്ക് ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ചരിത്രമുണ്ട്.” – അമരീന്ദര്‍ വ്യക്തമാക്കി.

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന കാനഡയിലെ നയതന്ത്രോദ്യോഗസ്ഥനെ പുറത്താക്കിയതിന് കേന്ദ്രസര്‍ക്കാരിനെ അമരീന്ദര്‍ സിങ്ങ് അനുമോദിച്ചു.

Tags: CanadaJustin TrudeauKhalistan terroristsIndiaCanadadiplomaticwarAmarinder SinghSikh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

India

ഒരു സിഖുകാരനും രാജ്യദ്രോഹിയാകാൻ കഴിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ സിഖ് നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.