അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ജിയോ അവതരിപ്പിച്ച എയര്‍ ഫൈബര്‍ സേവനങ്ങള്‍ രാജ്യത്ത് ലഭ്യമായി തുടങ്ങിയിരിക്കുന്നു. ആദ്യഘട്ടത്തില്‍ എട്ട് നഗരങ്ങളിലാണ് സേവനം ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ദൽഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുനെ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ജിയോ ഫൈബര്‍ ലഭിക്കുന്നത്.
ജിയോ എയര്‍ ഫൈബര്‍ വഴി 550ലധികം ടിവി ചാനലുകള്‍ ഹൈഡെഫനിഷനില്‍ ലഭ്യമാകും. 16ഗല്‍ പരം ഒടിടി ആപ്പുകള്‍ ലഭിക്കും. ടിവി, ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ് ലെറ്റ് തുടങ്ങിയ എല്ലാ ഉപകരണങ്ങളിലും ഈ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. വിദ്യാഭ്യാസത്തിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുമായുള്ള ക്ലൗഡ് പിസി, സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങള്‍ കണ്ടെത്താനും ഇതുവഴി കഴിയും.
599 രൂപ മുതല്‍ 3,999 രൂപ വരെയുള്ള എയര്‍ ഫൈബര്‍ പ്ലാനുകള്‍ ലഭ്യമാകും. ജിയോ എയര്‍ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ മാക്‌സ് എന്നിങ്ങനെ രണ്ട് പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്‌ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്ഫ്‌ലിസ്, ആമസോണ്‍ െ്രെപം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: