തിരുവനന്തപുരം: സോളാര്‍ കേസിന്റെ ഗൂഡാലോചനയില്‍ ഉള്‍പ്പെടെ ആരോപണവിധേയനായ ഗണേഷിനെ മന്ത്രിസഭയില്‍ എടുക്കുന്നതിന്റെ ധാര്‍മികതയെ കുറിച്ചുളള ചോദ്യം പിണറായി വിജയന് ഒരു ചെറു ചിരിയില്‍ അവഗണിച്ചു ഗൂഡാലോചനയുടെ മേലെങ്കി കോണ്‍ഗ്രസിന്റെ മേല്‍ ചാര്‍ത്തി കൊടുക്കുകയും ചെയ്തു. ഇടതുമുന്നണിയിലെ മുന്‍ധാരണ അനുസരിച്ച് നവംബറില്‍ ഗണേഷ് മന്ത്രി ആകുമെന്ന് അതോടെ ഉറപ്പായി. രാഷ്ട്രീയത്തില്‍ ധാര്‍മികതയ്ക്ക് എന്ത് വില എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് പരസ്ത്രീ ബന്ധത്തെച്ചൊല്ലി ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും തമ്മിലുണ്ടായ വഴക്കാണ് ഗണേഷിന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചത് .യാമിനി തങ്കച്ചിയും ഗണേഷും വീട്ടില്‍ ഏറ്റുമുട്ടിയത് നാട്ടില്‍ പാട്ടായി .ഒടുവില്‍ ഗണേഷിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയുടെ മുള്‍മുനയില്‍ യാമിനി ഗണേഷിനെ നിര്‍ത്തി ഒടുവില്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിച്ചു. കേസൊഴിവാക്കാന്‍ യാമിനി സ്വത്തിന്റെ വീതം എഴുതി വാങ്ങി വിവാഹമോചനത്തിന് അനുമതി നല്കി. കേസ് ഒഴിവായതോടെ മന്ത്രിസ്ഥാനം തിരികെ കിട്ടാനായി ഗണേഷ് സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി.എന്നാല്‍ സരിത ഗണേഷ് ബന്ധം കൂടി അറിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി അതിന് വഴങ്ങിയില്ല.ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ഉമ്മന്‍ചാണ്ടി അടുപ്പമുള്ള ചിലരോട് അഭിപ്രായം അരാഞ്ഞു. ഉടനെ തിരിച്ചെടുത്താല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുമെന്ന അഭിപ്രായമാണ് എല്ലാവരില്‍ നിന്നും ഉണ്ടായത്.ഒരുപക്ഷേ അന്ന് ഗണേഷിനെ മത്രിസഭയില്‍ തിരിച്ചെടുത്തിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ പീഡനകേസ് ഉണ്ടാകുമായിരുന്നില്ല.ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ചാണ്ടി അന്ന് അതിന് തയ്യാറായില്ല.
അതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കിട്ട് അധാര്‍മ്മികമായ പണി കൊടുത്ത ആളാണ് ഗണേശ് എന്ന് തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
രാഷ്ട്രീയം ധാര്‍മികത, ഇത് രണ്ടും ഒത്തുപോകില്ല. കരുണാകരന് പുറത്തുപോയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികത എന്തായിരുന്നു? കെ. ആര്. ഗൗരി, എം. വി. രാഘവന് എന്നിവരോട് സിപിഎം കാണിച്ച ധാര്‍മ്മികത എന്താണ്. ഭാര്യയെ പീഡിപ്പച്ചതിന് കേസ് നേരിടുന്ന ആള്‍ക്ക് മകളെ കെട്ടിച്ചുകൊടുക്കുകയും മന്ത്രിസ്ഥാനം സമ്മാനിക്കുകയും ചെയ്ത പിണറായിയുടെ ധാര്‍മ്മികത എന്താണ്. ഇപ്പോഴും എ കെ ശശീന്ദ്രന് മന്ത്രി ്സഥാനത്തിരിക്കുന്നത് എന്ത് ധാര്‍മ്മിതയുടെ പേരിലാണ്.
ഗണേശ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ വന്നപ്പോഴെ മന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിസഭാ രൂപീകരണ സമയത്ത് ഗണേശ് കുമാറിനെതിരെ പരാതിയുമായി സഹോദരി ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കുടംബ സ്വത്ത് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരാതി. അടുത്തിടെ ചില സി.പി.എം മന്ത്രിമാര്‍ക്കെതിരെ ഗണേശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളും സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഗണേശിന്റെ മന്ത്രിപദത്തിന് നിഴല്‍ വീഴ്ത്തി. ഗണേശ് മന്ത്രിയായാല്‍ യു.ഡി.എഫ് അതായുധമാക്കുമെന്ന അഭിപ്രായം സി.പി.എമ്മില്‍ ഒരു വിഭാഗം ഉയര്‍ത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍, എന്‍.എസ്.എസുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഗണേശിന്റെ മന്ത്രിസ്ഥാനം ഗുണമാകുമെന്ന് പിണറായി കരുതുന്നു. ആര്‍ക്ക് എന്ത് ധാര്‍മികത..എല്ലാം അന്തര്‍ധാരകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: