തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് ആഡംബരജീവിതം നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മകള്‍ എന്ന സിപിഎം ട്രോളുകളുടെ ഇരയായിരുന്നു അച്ചു ഉമ്മന്‍. തലങ്ങും വിലങ്ങുമായി ട്രോളുകള്‍ നിറഞ്ഞപ്പോള്‍ ഒടുവില്‍ നിയമനടപടികളിലേക്ക് വരെ അച്ചു ഉമ്മന് നീങ്ങേണ്ടിവന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേര് ഒരിയ്‌ക്കലും ദുരുപയോഗപ്പെടുത്തിയില്ലെന്നും അച്ചു ഉമ്മന്‍ സൈബര്‍ സഖാക്കളോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പു കഴിഞ്ഞു, സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. ഇതോടെ അപ്പന്റെ മരണത്തിനും തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പിനും ലീവെടുത്ത് നിന്ന അച്ചു ഉമ്മന്‍ വീണ്ടും മോഡലിംഗിലേക്ക് തിരിച്ചെത്തി.ഒരിടവേളയ്‌ക്കു ശേഷം വീണ്ടും കണ്ടന്‍റ് ക്രിയേഷൻ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന കുറിപ്പുമായി പുതിയ മോഡലിംഗ് ഫോട്ടോഗ്രാഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അച്ചു ഉമ്മൻ.
‘‘കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്. ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പശ്ചാത്താപം ലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണ്, ഈ ജോലിയോടുള്ള എന്റെ അജയ്യമായ സ്നേഹത്തിന്റെ തെളിവാണ് ഇത്,’ – ഇന്‍സ്റ്റഗ്രാമില്‍ അച്ചു ഉമ്മന്‍ കുറിച്ചു.
ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന് വേണ്ടിയാണ് അച്ചു ഉമ്മന്‍ പോസ് ചെയ്തിരിക്കുന്നത്. ഫാഷന്‍, ട്രാവല്‍, ലൈഫ് സ്റ്റൈല്‍ എന്നീ മേഖലകളിലെ കണ്ടന്‍റ് ക്രിയേഷന്‍ ആണ് തന്റെ വരുമാനമാര്‍ഗ്ഗമെന്നും അച്ചു ഉമ്മന്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: