ബെയ്ജിംഗ്: വിദേശകാര്യമന്ത്രിയായിരുന്ന ക്വിന്‍ ഗാങിനെ ചൈന മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയതിന് അമേരിക്കന്‍ യുവതിയുമായുളള അവിഹിതബന്ധമെന്ന് റിപ്പോര്‍ട്ട്. യു.എസ്. അംബാസിഡറായിരിക്കെ ഒരു യുവതിയുമായി ക്വിന്ഗാങ് അടുപ്പത്തിലായെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ഇതേ തുടര്‍ന്നാണ് ഗാങിനെ ചൈന പുറത്താക്കിയതെന്നുമാണ് ഒരു അമേരിക്കന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നത്.
മുന്‍ മന്ത്രിയുടെ അവിഹിതം രാജ്യസുരക്ഷയെ ബാധിച്ചോ എന്ന അന്വേഷണത്തിലാണ് നിലവില്‍ ചൈനീസ് ഭരണകൂടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിസ്ഥാനത്തെത്തി ഏഴു മാസങ്ങള്‍ക്ക് ശേഷം ജൂലായിലാണ് ഗാങിനെ സ്ഥാനത്ത് നിന്ന് നീക്കുന്നത്. അതിനു മുമ്പ് തന്നെ പൊതുപരിപാടികളില്‍ നിന്നും ഗാങ് വിട്ടുനിന്നിരുന്നു. ഇതിനിടെയാണ് മുന്‍ഗാമിയായ വാങ് യൂവിനെ പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: