തൃശൂര്‍ : സ്വാമി സന്ദീപാനന്ദ ഗിരി നുണപ്രചരണം നടത്തുകയാണെന്ന് പാറമേക്കാവ് ദേവസ്വം. ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ വില്ക്കാന് പാറമേക്കാവ് ദേവസ്വം വിസമ്മതിച്ചു എന്ന സന്ദീപാനന്ദഗിരിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പാറമേക്കാവ് ദേവസ്വം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ദേവസ്വം നല്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്ദീപാനന്ദഗിരി കുറച്ച് പുസ്തകങ്ങളും മൂന്നു കിണ്ടിയും പാറമേക്കാവ് ദേവസ്വത്തിന്റെ പുസ്തകശാലയില്‍ വില്‍പ്പനയ്ക്കായി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സന്ദീപാനന്ദഗിരി തുടര്‍ച്ചയായി ക്ഷേത്രങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ക്ഷേത്രങ്ങള്‍ വിശ്വാസികളെ കൊള്ളയടിക്കുകയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സന്ദീപാനന്ദഗിരിയോട് അദ്ദേഹത്തിന്റെ പുസ്തകങ്ങളും കിണ്ടിയും എടുത്തുകൊണ്ടു പോകാനാണ് ദേവസ്വം ആവശ്യപ്പെട്ടത്. പാറമേക്കാവിലെ പുസ്തകശാലയില്‍ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളും എപ്പോഴും വില്‍പ്പനയ്ക്കുണ്ട്. ഗുരുവിനെ തികഞ്ഞ ബഹുമാനത്തോടെയാണ് പാറമേക്കാവ് ദേവസ്വം കാണുന്നതെന്നും സന്ദീപാനന്ദഗിരി വ്യക്തിപരമായ താല്പര്യത്തിന് വേണ്ടി നുണ പ്രചരിപ്പിക്കുകയാണെന്നും ദേവസ്വം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: