കോർക്ക്, അയർലൻഡ് എന്നിവിടങ്ങളിൽ നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. 68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയിൽ ആയിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.
ഡോൺ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒന്നാണ്. സിനിമയിലെ വിനയ് ഫോർട്ടിന്റെ വേറിട്ട പ്രകടനത്തിനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളിൽ ഫാമിലി പ്രദർശിപ്പിച്ചിരുന്നു. അതിന്റെ പന്ത്രണ്ടാമത് മേളയായി കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത് സാമൂഹ്യപരമായും സാംസ്കാരികപരമായും വ്യത്യസ്തമായ ഒരു ആസ്വാദക വൃന്ദത്തെ എങ്ങനെ ഈ സിനിമ ആകർഷിക്കുന്നു എന്നതിനുള്ള തെളിവായി കരുതാം.

വിനയ് ഫോർട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നിൽജ കെ. ബേബി എന്നിവരടങ്ങുന്ന ഒരു കൂട്ടം മികച്ച അഭിനേതാക്കൾ അവരുടെ പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവം ഫാമിലിയിലൂടെ സാധ്യമാക്കുന്നു. മറ്റ് നാല് ശ്രദ്ധേയമായ സിനിമകൾക്കൊപ്പം “യങ് ജൂറി പ്രൈസി”നായുള്ള മത്സരത്തിൽ “ഫാമിലി”യെ തിരഞ്ഞെടുത്തതാണ് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഹൈലൈറ്റുകളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: