തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങള്‍ ചെയ്ത് വരുന്നുണ്ട്.
നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് ഉണ്ടായി എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വൈലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠന വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.
നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണ്. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളില്‍ ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നിപ സമ്പര്‍ക്ക പട്ടികയിലുളളത് 1286 പേരാണ്. 276 പേര് ഹൈറിസ്ക് വിഭാഗത്തിലാണ്. ഇതില്‍ 122 പേര് ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. നിരീക്ഷണത്തില്‍ 994 പേരുണ്ട്.. 304 സാമ്പിളില്‍ 256 പേരുടെ ഫലം വന്നു. ഇതുവരെ ആറ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഐസൊലേഷനിലുളളത് 9 പേരാണ്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ നല്കി. 1099 പേര്‍ക്ക് കൗണ്‍സിലിംഗ് നല്കി. നിപ നിര്‍ണയത്തിന് ലാബ് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: