ഹോഫ് ഡോര്‍പ്, നെതര്‍ലന്‍ഡ്സ്: നെതര്‍ലാന്‍ഡിലെ നോര്‍ത്ത് ഹോളണ്ടിലുള്ള ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷന് ആയ ഹമ്മയുടെ ഓണാഘോഷ ചടങ്ങുകള്‍ പ്രൗഢഗംഭീരമായി നടന്നു. 200ല്‍ അധികം ആളുകളാണ് ഹമ്മയുടെ ഈ പ്രഥമ ഓണാഘോഷത്തില്‍ പങ്കെടുത്തത്.
ഹാര്‍ലെമ്മേര്‍മീര്‍ എന്നതിനര്‍ത്ഥം ഹാര്‍ലത്തിലെ തടാകം എന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ച അവസരത്തില്‍ നെതര്‍ലാന്‍സില്‍ മൊത്തമായി നടന്നുവന്നിരുന്ന പൊതു ഓണാഘോഷം എന്നതില്‍ നിന്ന് വ്യത്യസ്തമായി ഓരോ റീജിയണുകളില്‍ വിധങ്ങളായിയാണ് മലയാളികള്‍ ഇത്തവണ ഓണം ആഘോഷിച്ചത്.
ഹോഫ് ഡോര്‍പ്, ന്യൂ വെനാപ്പ്, ബെഡ് ഹോഫെ ഡോര്‍പ് എന്നിങ്ങനെയുള്ള ചെറു മേഖലകള്‍ ചേര്‍ന്ന ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റി, ആംസ്റ്റര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടുന്ന, ലോകപ്രശസ്തമായ തുലിപ്സ് ഫെസ്റ്റിവല്‍ നടക്കുന്ന കുക്കന്‍ ഹോഫിന് വളരെ അടുത്തുള്ള തന്നെ ഉള്ള ഒന്നര ലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ഒരു പ്രധാന പ്രദേശം ആണ്.
മുന്‍സിപ്പാലിറ്റിയുടെ മേയര്‍ ആയിട്ടുള്ള മറിയാന്‍ ഷുര്‍മാന്‍സ് , ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ആയിട്ടുള്ള മലയാളി കൂടിയായ ജിന്‍സ് മറ്റം, കൗണ്‍സിലര്‍ ആയിട്ടുള്ള പ്രാചി വാന്‍ ബ്രാണ്ടെന്‍ബര്‍ഗ് കുല്‍ക്കര്‍ണി, ഹമ്മയുടെ പ്രതിനിധി മണിക്കുട്ടന് എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശവിഭാഗമായ ഇന്ത്യന്‍ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിന്റെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ മേയര്‍ സന്തോഷം രേഖപ്പെടുത്തി.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ആഘോഷതില്‍ ആഴ്ത്തിയ വര്‍ണ്ണാഭമായ ഇത്തരം ഒരു ചടങ്ങ് താന്‍ മനസ്സുകൊണ്ട് ആസ്വദിച്ചു എന്നും അവര്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും മലയാളിയുമായ ആയ ജിന്‍സ് മറ്റം വിദേശ മണ്ണില്‍ ഇത്രയും വര്‍ണ്ണാഭമായി നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തതില്‍ തന്റെ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹമ്മയുടെ ഭാരവാഹികളെയും അഭിനന്ദിച്ചു. അദ്ദേഹം കുടുംബസമേതമായാണ് ചടങ്ങില്‍ പങ്കെടുത്തത്.
മാവേലിയുടെ സന്ദര്‍ശനം, തിരുവാതിരയും സിനിമാറ്റിക് ഡാന്‍സും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, കുട്ടികളുടെ കലാ സാംസ്കാരിക പ്രകടനങ്ങള്‍, വടംവലി, നാരങ്ങ സ്പൂണ്‍ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തല്‍ ഇങ്ങനെ വൈവിധ്യങ്ങളായ ചടങ്ങുകളാല്‍ ഓണാഘോഷം വര്‍ണ്ണാഭമായി.
പായസം ഉള്‍പ്പെടെ 22ലധികം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യയും നടന്നു. ഹമ്മയുടെ ഒന്നാമത് ഓണാഘോഷം ആയിരുന്നിട്ടും വളരെ മുമ്പേ തന്നെ ആരംഭിച്ച കൃത്യമായ തയ്യാറെടുപ്പുകളോടെ നടന്ന ഓണാഘോഷം കമ്മിറ്റിയുടെ നേതൃപാടവത്തിനേ എടുത്തുകാട്ടി. വൈകുന്നേരം അഞ്ചോടുകൂടി കലാശക്കൊട്ടോടെ ചടങ്ങുകള്‍ അവസാനിച്ചു. അടുത്തവര്‍ഷം ഇതിലും വിപുലമായ ഓണാഘോഷത്തില്‍ പങ്കെടുക്കും എന്ന പ്രത്യാശയോടെയാണ് എല്ലാവരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: