ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രീതി ഒഴിവാക്കേണ്ട സമയമായെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ രീതി.
ജനങ്ങളാണ് ആത്യന്തിക യജമാനന്മാരെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സഭയുടെ പ്രവര്‍ത്തനത്തില്‍ എല്ലാ കക്ഷികളുടെയും സഹകരണവും സമവായ സമീപനവും വേണമെന്നും അദ്ദേഹം പറഞ്ഞു. ബഹളവും അക്രമവും സൃഷ്ടിക്കുന്ന രീതിയോട് വിടപറയാനും ദേശീയ താല്പര്യം എക്കാലവും ഉയര്‍ത്തിപ്പിടിക്കാനും സമയമായെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ലമെന്റിനെ കുറിച്ച് സംസാരിക്കവേ, ഇത് ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നതിന്റെ തെളിവാണെന്നും ഒരു വാസ്തുവിദ്യാ വിസ്മയത്തിന് അപ്പുറമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.ഇന്ത്യ ഇന്ന് ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറുന്നതിനോടനുബന്ധിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: