കോട്ടയം: സഹകരണബാങ്കുകളുടെ മറവില്‍ സിപിഎം നേതൃത്വം നടത്തിയ കോടികളുടെ കൊള്ളക്കഥകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുമ്പോള്‍ കാല് നൂറ്റാണ്ട മു്ന്‍പ് നടന്ന കോട്ടയം എളംകുളം സഹകരണ ബാങ്ക് തട്ടിപ്പു കേസ് ചര്‍ച്ചയാകുന്നു. 1996ലെ തട്ടിപ്പു കേസില്‍ പ്രതിയാണ് ഇന്നത്തെ സഹകരണ മന്ത്രി വി എന്‍ വാസവന് എന്നതാണ് ഏറെ പ്രധാനം. അന്ന് 13 കോടിയുടെ തട്ടിപ്പാണ് നടന്നത്.
60 കോടി മൂലധനമുണ്ടായിരുന്ന കോട്ടയത്തെ പേരെടുത്ത സഹകരണ സ്ഥാപനമായിരുന്നു ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക്. മലയോര കര്ഷകന് അവന്രെ അധ്വാനത്തിന്റെ നീക്കിയിരിപ്പ് വളരെ വിശ്വാസത്തോടെ ഇളങ്ങുളം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. 30 വര്‍ഷമായി സിപിഎം നിയന്ത്രിത സമിതിയായിരുന്നു ഇവിടെ ഭരണം നടത്തുന്നത്.
വ്യാജ ഗുണ്ടിക വഴിയും ഈടില്ലാതെ തോന്നും പോലെ വായ്പകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയും ഭരണ സമിതിയും അവരുടെ നേതാക്കളും കോടികള്‍ ധൂര്‍ത്തടിച്ചു. നിക്ഷേപകര്‍ പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് കൈമലര്‍ത്തി. സഹകരണ രജിസ്ട്രാറുടെ റിപ്പോര്ട്ടിന്മേല് ഭരണ സമിതി പിരിച്ച് വിട്ടു.
പാല മണ്ഡണത്തിലെ എലിക്കുളം പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ മാത്രം പ്രവര്‍ത്തന പരിധിയുണ്ടായിരുന്ന ഇളങ്ങുളം ബാങ്കില്‍ പാമ്പാടിയില്‍ താമസിച്ചിരുന്ന വാസവന് അംഗത്വമെടുത്തത് നിയമ വിരുദ്ധമായിട്ടാണ്. വ്യാജ അംഗത്വ നമ്പര്‍ കാണിച്ച് അനധികൃതമായി രജിസ്റ്റര്‍ ചെയ്ത പണയാധാര പ്രകാരം ശങ്കരന്‍കുട്ടി എന്ന ആള്‍ക്ക് വാസവന് ജാമ്യം നിന്നു പണം എടുത്തു. അന്നത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വിജി തമ്പി നല്കിയ റിപ്പോര്‍ട്ടില്‍ വിഎന്‍ വാസവനെതിരെയുള്ള ആരോപണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറം ലോകം കണ്ടില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് കിട്ടി. ബാങ്ക് മാനേജരും ചില ജീവനക്കാരും മാത്രം പ്രതികളായി. 25 വര്‍ഷമായി ബാങ്ക് സെക്രട്ടറി ഒളിവിലാണെന്നാണ് പറയുന്നത്. കേസ് ഇപ്പോഴും കോട്ടയം വിജിലന്‍സ് കോടതിയിലും.
പണം തിരികെക്കിട്ടാന്‍ മാസങ്ങളോളം നീണ്ട വലിയ പ്രക്ഷോഭം നടന്നു. ഒടുവില്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ കോട്ടയം ജില്ലാ സഹകരണ ബാങ്ക് വഴി അടിയന്തിരമായി ഇളംങ്ങുളം സര്‍വീസ് സഹകരണ ബാങ്കിന് 13 കോടി നല്കി. വിഎന്‍ വാസവനായിരുന്നു അന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്. നിക്ഷേപകന് പണം തിരികെ കിട്ടി. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 13 കോടിയില്‍ ഒരു നയാപ്പൈസ പോലും ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക് തിരിച്ചടച്ചില്ല. പലിശയടക്കം 40 കോടി ഇന്നും കിട്ടാക്കടം. കോട്ടയം ജില്ലാ ടൂറിസം വികസന സൊസൈറ്റി എന്ന സിപിഎം നിയന്ത്രിത സംഘടനയിലേക്കും ഇളങ്ങുളത്ത് നിന്ന് അനധികൃതമായി മൂന്നരക്കോടി പോയി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസിനെതിരെ ഈസംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: