Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇടതുപക്ഷ ആശയങ്ങള്‍ ലോകത്തെ നശിപ്പിക്കുന്നത്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 01:39 am IST
in News, India

പൂനെ: സാംസ്‌കാരിക മാര്‍ക്സിസമെന്ന പേരില്‍ ലോകമെമ്പാടും വിനാശം വിതയ്‌ക്കുകയാണ് ഇടതുപക്ഷ ചിന്തകരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകജീവിതത്തെ നശിപ്പിക്കാനാണ് അവരുടെ ആശയങ്ങള്‍ പ്രേരിപ്പിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിനാണ്, സര്‍സംഘചാലക് പറഞ്ഞു.

അഭിജിത്ത് ജോഗ് രചിച്ച മറാത്തി പുസ്തകമായ ‘ജഗല പൊഖര്‍നാരി ദാവി വാല്‍വി’യുടെ പ്രകാശനം പൂനെ സിംബയോസിസ് വിശ്വഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെമ്പാടും വിവാഹങ്ങള്‍ക്കും പവിത്രമായ കുടുംബ ബന്ധങ്ങള്‍ക്കുമെതിരായ ചിന്തയാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തിയത്. പുരോഗമനത്തിന്റെ പേരില്‍ അവര്‍ പടിഞ്ഞാറന്‍ നാടുകളിലെ ചിന്താഗതിയില്‍ നാശത്തിന്റെ വിത്തു വിതച്ചു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ഇടതുപക്ഷക്കാര്‍ വിവാഹബന്ധങ്ങളെയും മാംഗല്യസൂത്രത്തിന്റെ പവിത്രതയെയും അപഹസിച്ചു. പ്രത്യയശാസ്ത്ര ചര്‍ച്ചകളെന്ന പേരില്‍ ജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ വിതയ്‌ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനു ദോഷം ചെയ്യും. മനുഷ്യനെ മനുഷ്യത്വത്തിന്റെ ബന്ധങ്ങളിലൂടെ കൂട്ടിയിണക്കുന്ന സമാജ നിര്‍മിതി തകര്‍ക്കും. മനുഷ്യനെ ഈ ആശയങ്ങള്‍ മൃഗീയതയിലേക്കു നയിക്കും, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ഇടതുപക്ഷം ഭാരതീയ സമൂഹത്തിലും അവരുടെ വിനാശ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ മാത്രമല്ല, വീടുകളിലും ഇതെത്തിയിട്ടുണ്ട്. അതുകൊണ്ട് ഭാരതീയ സമൂഹം ഇതിനെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നു രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍ പുതുതല്ല. ദേവന്മാരും അസുരന്മാരും തമ്മിലുള്ള സംഘട്ടനത്തിന്റെ ആധുനിക രൂപമാണിത്. ധാര്‍മിക ജീവിതത്തെ നശിപ്പിക്കാനാണ് എന്നും അസുരന്മാര്‍ ശ്രമിച്ചിട്ടുള്ളത്.

ഭാരതീയ ജീവിതത്തിനു നേരേ ഇടതുപക്ഷമുയര്‍ത്തുന്ന ഈ വെല്ലുവിളിയെ മറികടക്കാന്‍ നമ്മുടെ സംസ്‌കാരത്തെയും സനാതന ജീവിതമൂല്യങ്ങളെയും മുറുകെപ്പിടിക്കണം. സത്യം, അനുകമ്പ, പരിശുദ്ധി, തപസ്സ് എന്നീ നാലു തത്വങ്ങള്‍ സമാജം സ്വീകരിക്കണം. ചരിത്രകാലം മുതല്‍ ഭാരതം ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്, ഇതിനെ ഇല്ലാതാക്കാനുള്ള കരുത്ത് സനാതന മൂല്യങ്ങളിലൂന്നിയ നമ്മുടെ ജീവിതത്തിനുണ്ട്. സനാതനധര്‍മത്തിന്റെ മൂല്യങ്ങള്‍ തലമുറകളിലേക്കു പകരാന്‍ കഴിയണം. അതിനായി എല്ലാ ഭാഷകളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം. ഇത് ഏതെങ്കിലും ഒരു സംഘടനയുടെ പ്രവര്‍ത്തനമല്ല, മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്, സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ശാന്തിശ്രീ പണ്ഡിറ്റ്, പ്രസാധകരായ ദിലീപ്രാജ് പ്രകാശന്‍ മാനേജിങ് ട്രസ്റ്റി രാജീവ് ബാര്‍വെ, അഭിജിത്ത് ജോഗ്, ഡോ. ബി. മജുംദാര്‍, ഡോ. വിദ്യ യെര്‍വ്‌ദേക്കര്‍, മിലിന്ദ് കുല്‍ക്കര്‍ണി, മധുമിത ബാര്‍വെ എന്നിവര്‍ പ്രസംഗിച്ചു.

പൂനെയില്‍ അഭിജിത്ത് ജോഗ് രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

Tags: RSSBharatDr.Mohan BhagwatLeftist ideasdestroying the world
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

India

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.