ന്യൂദല്‍ഹി: ഹിന്ദു സ്വയംസേവക സംഘത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം. ദീപാവലി സേവാസംരംഭങ്ങള്‍ മാനിച്ചാണ് യുഎസ് കോണ്‍ഗ്രസ് എച്ച്എസ്എസിന് ബഹുമതി നല്‍കിയത്. അംഗീകാരപത്രം കോണ്‍ഗ്രസ് വുമണ്‍ ഡെബി ലെസ്കോ സമ്മാനിച്ചു.
സേവാസംരംഭങ്ങളില്‍ അമേരിക്കയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് എച്ച്എസ്എസ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിഗണനയ്ക്ക് കാരണമായത്. എട്ട് നഗരങ്ങളിലായി 19 സംഘടനകളാണ് ഇത്തരത്തില്‍ എച്ച്എസ്എസിന്റെ പ്രവര്‍ത്തനത്തിലൂടെ സേവാസംരംഭങ്ങളില്‍ ഒത്തുചേര്‍ന്നതെന്ന് ഡെബി ലെസ്കോയുടെ ഓഫീസ് അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തി അമേരിക്കയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ക്ലീവ് ലാന്‍ഡില്‍ നടത്തുന്ന വണ്‍ വേള്‍ഡ് ഡേ ആഘോഷങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘത്തിന് ബൂത്ത് സജ്ജീകരിക്കാനുള്ള അവസരം ലഭിച്ചതും അംഗീകാരത്തിന്റെ ഭാഗമായി. 28 രാജ്യങ്ങളില്‍ നിന്നായി മുപ്പതിനായിരത്തിലധികം പേര് പങ്കുചേര്‍ന്ന ഉത്സവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: