മുംബൈ: നരേന്ദ്ര മോദിയെ തോല്പിക്കാന്‍ കച്ചകെട്ടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സിംഹത്തെ നേരിടാന്‍ മോഹിക്കുന്ന ആടുകളുടെ ഗതിയാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.
പ്രതിപക്ഷസഖ്യം എന്നൊക്കെ മാധ്യമങ്ങള്‍ ഭംഗിക്ക് പറയുന്നതാണ്. ചെമ്മരിയാടുകളും ആടുകളും ഒരുമിച്ച് ചേര്‍ന്ന് നടക്കാറില്ല. അവര്‍ക്ക് പൊരുതാനുള്ള കരുത്തുണ്ടാവുകയുമില്ല. സിഹം ഭരിക്കാനും ജയിക്കാനും പിറന്നവനാണെന്ന സാമാന്യധാരണ അവര്‍ക്കുണ്ടായാല്‍ നല്ലതാണ്, ഷിന്‍ഡെ ഒരു ഹിന്ദി ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോക്സഭയിലേക്ക് 48 അംഗങ്ങളെ അയയ്‌ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ഈ നാല്പത്തെട്ടുപേരും എന്‍ഡിഎക്കാരായിരിക്കും. വര്‍ക്ക് ഫ്രം ഹോമല്ല രാഷ്‌ട്രീയമെന്ന് ഉദ്ധവ് താക്കറെയുടെ പേര് പരാമര്‍ശിക്കാതെ ഷിന്‍ഡെ പറഞ്ഞു. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. അഅതുകൊണ്ട് ഞങ്ങളെ ജനങ്ങള്‍ വിജയിപ്പിക്കുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്തവരെക്കൊണ്ട് അവര്‍ക്കെന്ത് പ്രയോജനം? ഷിന്‍ഡെ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: