തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരം മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശിപാര്‍ശ നല്കിയത്..
തിരുവനന്തപുരം മ്യൂസിയം പോലീസാണ് കോണ്‍ഗ്രസിലെ മുന്‍ എംഎല്‍എമാരായ എം.എ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവരെ പ്രതികളാക്കി കേസ് എടുക്കുന്നത്. ഇടത് വനിതാ എംഎല്‍എമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് കേസ്. മുന്‍ വനിതാ എംഎല്‍എമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പുതിയ കേസെടുക്കുന്ന കാര്യം ഈ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. ഇതോടെ വിചാരണ നടക്കാന്‍ പോകുന്ന നിയമസഭാ കൈയാങ്കളി കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: