ന്യൂദല്‍ഹി:വിശ്വകര്‍മ്മജരെ ആദരിക്കുന്ന ചടങ്ങില്‍ മോദിയെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന തമിഴ്നാട്ടില്‍ നിന്നുള്ള പളനിവേല്‍ എന്ന മീന്വലകെട്ടുന്ന തൊഴിലാളിയുടെ വീഡിയോയ്ക്ക് കാഴ്ചക്കാരേറെ. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മോദി വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മജരെ ആദരിച്ചിരുന്നു.
ആ പരിപാടിയുടെ ഭാഗമായാണ് തമിഴ്നാട്ടിലെ മീന്‍വല കെട്ടുന്ന പളനിവേല്‍ സ്റ്റേജില്‍ എത്തിയത്. മോദിയെ കണ്ട മാത്രയില്‍ ആഹ്ളാദത്തോടെ പളനിവേല്‍ മോദിയെ കെട്ടിപ്പുണരുകയായിരുന്നു. എത്ര മനോഹര നിമിഷം എന്ന അടിക്കുറിപ്പോടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്നീട് ഈ വീഡിയോ പങ്കുവെച്ചു.
വിശ്വകര്‍മ്മജര്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്നത് ചെറിയ പലിശയ്ക്ക്
അഞ്ചു ശതമാനം പലിശ മാത്രം ഈടാക്കിയാണ് മോദി വിശ്വകര്‍മ്മജര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം വായ്പ നല്കുന്ന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. 13000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാര്‍, കൊല്ലന്മാര്, ആശാരിമാര്, മീന്‍വല കെട്ടുന്നവര്‍, കരകൗശല വേലക്കാര്‍ എന്നിങ്ങനെ 13 വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ധനസഹായം നല്‍കുക. ഈ പദ്ധതിയുടെ ഗുണം കേരളത്തില്‍ നിന്നുള്ള ഒട്ടേറെ പേര്‍ക്ക് ലഭിയ്ക്കും.
ആദ്യം ഒരു ലക്ഷമാണ് നല്‍കുക. പിന്നീട് രണ്ട് ലക്ഷം കൂടി നല്‍കും. അഞ്ച് ശതമാനം മാത്രമായിരിക്കും പലിശ. വിശ്വകര്‍മ്മ സ്കീമിന്റെ ഗുണഭോക്താക്കള്‍ക്ക് 15000 രൂപയുടെ ടൂള്‍കിറ്റും ലഭിക്കും. കരകൗശല തൊഴിലാളികളുടെയും കരകൗശല വിദ്ഗധരുടെയും ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ധനസഹായും ടൂള്‍കിറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: