ന്യൂദല്‍ഹി: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ പ്രധാനമന്ത്രി മോദിയ്‌ക്ക് 73ാം ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച സന്ദേശം വൈറലായി. ഭാരതത്തിന്റെ കാവല്‍ക്കാരന് ജന്മദിനാശംസകള്‍ എന്നായിരുന്നു ഡാനിഷ് കനേറിയ എക്സില്‍ പങ്കുവെച്ച സന്ദേശം തുടങ്ങുന്നത്.
Birthday greetings to the guardian of Bharat, Prime Minister of India Shri @narendramodi.
PM Modi has proved that India can lead the world. Today, the entire world is talking about “वसुधैव कुटुंबकम्”।
I pray to Lord Ram for his good health and success. pic.twitter.com/VDbbcmZ5ym
— Danish Kaneria (@DanishKaneria61) September 17, 2023
ഭാരതത്തിന് ലോകത്തെ നയിക്കാനാവുമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചു. ഇന്ന് ലോകമാകെ സംസാരിക്കുന്നത് വസുധൈവ കുടുംബകത്തെക്കുറിച്ചാണ്. – ഡാനിഷ് കനേറിയ പറയുന്നു.
“അദ്ദേഹത്തിന്റെ (മോദിയുടെ) ആയുരാരോഗ്യത്തിനും വിജയത്തിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”- ജനങ്ങളെ മോദി തൊഴുന്ന ഒരു ചിത്രത്തോട് കൂടി പങ്കുവെച്ചുള്ള ഈ കുറിപ്പ് വൈറലാണ്. എതിര്‍ത്തും അനുകൂലിച്ചും നിറയെ പ്രതികരണങ്ങള്‍ എത്തിയതാണ് കുറിപ്പിനെ വൈറലാക്കിയത്. ‘ഞങ്ങളുടെ പ്രിയ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു പാകിസ്ഥാനിയും സംസാരിക്കുന്ന ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും’ ചിലര്‍ പ്രതികരിച്ചിരുന്നു. ഇതിന് നല്ലൊരു മറുപടി നല്‍കാനും ഡാനിഷ് മറന്നില്ല. “കാബൂള്‍ മുതല്‍ കാമരൂപ് വരെ, ഗില്‍ജിത് മുതല്‍ രാമേശ്വരം വരെ…നമ്മള്‍ ഒന്നാണ്”- അവിഭക്ത ഭാരതത്തിന്റെ ചിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. ഡാനിഷ് കനേറിയയുടെ ഈ മറുപടി.
ഡാനിഷ് കനേറിയ പാകിസ്ഥാന്‍കാരനാണെങ്കിലും ഹിന്ദുവാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനെ വൈദഗ്ധ്യം കൊണ്ടാണ് പാക് ടീമില്‍ ഇടംപിടിച്ചത്.
പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിയ്‌ക്കുകയും ഇന്ത്യ മോദിയുടെ ഭരണത്തില്‍ അഭിവൃദ്ധിപ്പെടുകയും ലോകനേതാക്കള്‍ക്കിടയില്‍ മോദിയുടെ ജനപ്രീതി വര്‍ധിച്ചതും ഒട്ടേറെ പാകിസ്ഥാനികളെ മോദിയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. പാകിസ്ഥാന്‍ യുട്യൂബര്‍മാര്‍ മോദിയെ സ്തുതിച്ചും പാകിസ്ഥാന്‍ ഭരണാധികാരികളെ വിമര്‍ശിച്ചും നടത്തുന്ന വീഡിയോകള്‍ക്ക് പാകിസ്ഥാനില്‍ നല്ല കാഴ്ചക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: