പുണെ: സനാതനധര്‍മ്മത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പലരും പ്രാചീന കാലം മുതല്‍ രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനില്‍പുണ്ടായിട്ടില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാക്കളായ ഉദയനിധി സ്റ്റാലിന്റെയും എ.രാജയുടെയും പ്രസ്താവനകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
പുണെയില്‍ ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മം എന്നത് ഈ രാഷ്‌ട്രത്തിന്റെ ആത്മീയ ജീവിത സമ്പ്രദായമാണ്. അതാണ് ഹിന്ദുത്വം. സനാതനം അതിന്റെ വിശേഷണമാണ്. ധര്‍മ്മത്തിന് ച്യുതി സംഭവിക്കുമ്പോള്‍ ഭാരതത്തിന്റെ നവോത്ഥാന നായകര്‍ മുന്നോട്ട് വരികയും സമാജത്തെ ധര്‍മ്മത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യും.- അദ്ദേഹം പറഞ്ഞു.
ഇത് ഭഗവദ് ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്. എപ്പോഴൊക്കെ ധര്‍മ്മഗ്ലാനി ഉണ്ടാകുന്നോ അപ്പോഴെല്ലാം ഞാന്‍ അവതരിക്കുമെന്ന് പറഞ്ഞത്. ധര്‍മ്മം മതമല്ല, ജീവിതത്തെ മുന്നോട്ട് നയിക്കുന്ന മൂല്യമാണ്. സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ വ്യക്തിത്വത്തിന് രൂപം നല്‍കിയത്- മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവര്‍ക്ക് ആ വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: