തിരുവനന്തപുരം: കേന്ദ്ര വായ്പാ പദ്ധതികള്‍ എല്ലാം സ്വന്തം പദ്ധതികളെന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത് വനിതാ വികസന കോര്പ്പറേഷന് തങ്ങള്‍ വഴി വിതരണം ചെയ്യുന്ന വായ്പാ പദ്ധതികള്‍ എല്ലാം കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ വായ്പാ പദ്ധതികളെന്ന് തുറന്നു പറയുന്നു. വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ചില പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം വായ്പകള്‍ അനുവദിക്കുന്നു എന്നും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദുക്കള്‍ക്കും വായ്പകള്‍ അനുവദിക്കുന്നില്ല എന്നുമുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന ശക്തമായതോടെയാണ് വായ്പാ പദ്ധതികളെല്ലാം കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ പദ്ധതികളെന്ന് വിശദീകരിച്ച് കാര്‍പ്പറേഷന്‍ രംഗത്തെത്തിയത്.
സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് വിവിധ കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ (ചആഇഎഉഇ, ചങഉഎഇ, ചടഎഉഇ, ചടഠഎഉഇ, ചടഗഎഉഇ) സംസ്ഥാനത്തെ ചാനലൈസിങ് ഏജന്‍സിയാണ്. അവയുടെ വ്യക്തിഗത സ്വയംതൊഴില്‍ വായ്പ പദ്ധതികളും ലഘുവായ്പാ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളുമാണ് കോര്പ്പറേഷന് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേര്‍ത്ത് പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകള്‍ക്ക് ആണ് വായ്പകള്‍ വിതരണം ചെയ്യുന്നത്.
പൊതുവിഭാഗത്തിന് ഇത്തരത്തില്‍ വായ്പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോര്‍പ്പറേഷനുകള്‍ നിലവിലില്ലെന്നും വനിതാ വികസന കോര്പ്പറേഷന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകള്‍ക്കുള്ള വ്യക്തിഗത സ്വയംതൊഴില്‍ വായ്പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. അതിന് സംസ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുമുണ്ട്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തില്‍ നീന്നും അഞ്ചു ലക്ഷമായി ഉയര്‍ത്തി. 2000-01 മുതല്‍ ഇതുവരെ പൊതു (മുന്നാക്ക)വിഭാഗത്തില്‍പ്പെട്ട 4551 പേര്‍ക്കായി 84.5 കോടി രൂപയുടെ സ്വയം തൊഴില്‍വായ്പ അനുവദിച്ചിട്ടുണ്ട്.
കോര്‍പ്പറേഷനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: