Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കാലം തെറ്റിയ പെയ്‌ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 06:32 pm IST
in Literature

അഡ്വ. ലിഷ ജയനാരായണന്‍

 

കാലം തെറ്റി പെയ്യുന്ന
കാലവര്‍ഷപെയ്‌ത്ത്..
ഇടയ്‌ക്കൊക്കെ സമുദ്രം തന്നെ
സ്വയമാവാഹിച്ച ലോകമഴ..
ഒരുവേള ചിങ്ങം തന്നെ
എന്നോര്‍ത്തു ഒന്നു നേര്‍ത്തു
ചന്നം പിന്നം പെയ്‌ത്ത്…

മറ്റൊരിക്കല്‍ ആര്‍ത്തലച്ച്..
ചിലപ്പോള്‍ ഏങ്ങിയേങ്ങി..
നീണ്ട മുടിയഴിച്ചിട്ടു കലമ്പി
ഇടയില്‍ നേര്‍ത്ത മഴനൂലുകള്‍
നേര്‍ത്ത നീണ്ട മഴ വിരലുകള്‍

നിനച്ചിരിക്കാതെ വീണ്ടും
ആര്‍ത്തലച്ചു വന്നു
നനച്ചു കുളിര്‍ന്നു കുളിര്‍ന്നു
പകര്‍ന്ന അതേ ജ്വരച്ചൂട്..

പൊടിയരിക്കഞ്ഞി
തിളയ്‌ക്കുന്ന അതെയീണം..
ചുട്ട പപ്പടം കുമിളയ്‌ക്കുമ്പോള്‍
ഉയരുന്ന അതേ മണം…

അതിവേഗത്തില്‍ ഓടിയിട്ടും
ലക്ഷ്യം ഭേദിക്കാനാവാതെ
കിതച്ച ഘടികാരസൂചിയുടെ
ഇന്നത്തെ ഈ നിശ്ചല ഭംഗി..

പ്രപഞ്ചമൊന്നാകെ നിശ്ചലം..
സൂര്യഗോളങ്ങളും നിശ്ചലം?
ഒരൊറ്റ പനിയില്‍ സുഖദമാം
പകല്‍നിദ്ര പകരും
അതേ കിടക്ക പതുപതുപ്പ്..

ഏതു ജ്വരച്ചൂടിലും ഉപധാനമായി
നിന്റെ കരവലയ കവചം..
രാവേറെ ചെന്നിട്ടും ദൂരെയേതോ
കുഴല്‍വിളിക്കൊപ്പം ഈണമിട്ടു
പാടുന്ന കാതിലെ തേന്‍ മഴകള്‍.

രംഗപടം മടക്കാറാകുമ്പോള്‍
ആവേശം പൂണ്ട കോമാളി പോല്‍
തിമിര്‍ത്തു നീണ്ടു ഒരൊറ്റ പെയ്ത്..
നിനച്ചിരിക്കാതെ പെയ്ത
മഴത്തുള്ളികളൊക്കെയും
മുറ്റമൊക്കെയും അരുവിയും
നിരത്തുകള്‍ തടാകങ്ങളുമാക്കി
ഒഴുകിപ്പരന്നു കിടന്നു..അന്നത്തെ
പോലെ ഇടക്കിടെ ഓളം വെട്ടി..
ഇല്ലാത്ത കൊള്ളിയാന്റെ പേരില്‍
മിന്നുന്ന മിന്നാമിനുങ്ങിനും
കാലം തെറ്റിയ അതേ ചേല്..
അല്ലേലും പുറത്തു ഇരുട്ടില്‍
മിന്നാം മിനുങ്ങു തെളിഞ്ഞാല്‍
അകത്തു കള്ളനെന്നു പണ്ടേ പഴി.

ആവി പറക്കുന്ന ചൂടു പാറും
കഞ്ഞിക്കിണ്ണത്തിലെ
അതേ വേവ് …ചൂട് പൊന്തും
പനിച്ചവിയര്‍പ്പു നെറ്റി..
ചുട്ട പപ്പടത്തിന്‍ പൊട്ടു പോല്‍
വരണ്ടു വിണ്ട അധരോഷ്ഠങ്ങള്‍..
വിറച്ചു വിറച്ചു പോകുന്ന
അതേ കുളിര്‍ നിലാവുന്മാദങ്ങള്‍..

കയ്‌പുനിറഞ്ഞു കവിഞ്ഞ
രസ മുകുളങ്ങളിലൊക്കെയും
എത്രയുമൊളിപ്പിച്ചിട്ടും
തികട്ടി തികട്ടി വന്ന
അതേ നിരാസ കൊടുങ്കാറ്റുകള്‍..

കാലം തെറ്റി പെയ്യുന്ന മഴ
ഏറെ തിടുക്കത്തില്‍
തന്നെയാണ് പെയ്‌തൊഴിയുന്നത്

ഏറെ തിടുക്കത്തില്‍
പെയ്തു പെയ്‌തൊഴിഞ്ഞു
ഏത് ജ്വരചൂടിലും
ഇറമ്പിയിരമ്പിയാര്‍ത്തു
ഒടുവില്‍ നിലച്ചു പോകാനല്ലാതെ
ഒരു മഴയ്‌ക്കു കഴിയുമോ

ഒരു തുലാവര്‍ഷപെയ്‌ത്തിനു വേണ്ടി
പെയ്‌തൊഴിയാതിരിക്കാന്‍
കാലം തെറ്റി വന്നതെങ്കിലും
ഈ കാലവര്‍ഷത്തിന്നാകുമോ?

Tags: Malayalam LiteraturePoem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.