തിരുവനന്തപുരം: പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കൂട്ടത്തോടെ ബഹിഷ്്കരിച്ച് ഇടതുസര്‍ക്കാര്‍. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്ക്കരിച്ചത്. റെയില്‍വേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രമാരായ വി ശിവന്‍കുട്ടി, ജെ ആര് അനില്‍, ആന്റണി രാജു എന്നിവരുടെ പേരും ഉണ്ടായിരുന്നു. ആരും വന്നില്ല. നോട്ടിസില്‍ പേരുണ്ടായിരുന്ന എംപിമാരായ ശശി തരൂര്‍, എ എ റഹിം, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവരും ചടങ്ങിനെത്തിയില്ല.
മുഖ്യമന്ത്രി, മന്ത്രി ജെ ആര് അനില്‍, ശശിതരൂര്‍ , ആര്യാ രാജേന്ദ്രന് എന്നിവര്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു.
വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക മാത്രമല്ല പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുന്ന പദ്ധതി തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകകാശപ്പെടുന്നവര് തന്നെ ബഹിഷ്ക്കരിച്ചതിനു പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് വിപണിയില്‍ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും വിശ്വകര്‍മ പദ്ധതി സഹായിക്കും. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’, ‘ഒരു ജില്ല ഒരു ഉത്പന്നം,’ ‘മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയവ പിഎം വിശ്വാകര്‍മ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്.
ആശാരി, വള്ളം നിര്‍മ്മാണം, കൊല്ലന്, ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം, താഴ് നിര്‍മ്മാണം, സ്വര്ണ്ണപണ, കുശവര്‍, ശില്പികള് കല്ല് കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍,ചെരുപ്പുപണിക്കാര്‍/പാദരക്ഷ കൈതൊഴിലാളികള്‍, കല്ലാശാരി, കൊട്ട/പായ/ചൂല് നിര്‍മ്മാണം/കയര്‍ നെയ്ത്ത്, പാവകളിപ്പാട്ട നിര്‍മ്മാണം, ക്ഷുരകന്, മാല നിര്‍മ്മിക്കുന്നവര്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവര്‍ എന്നിങ്ങനെ 18 വിഭാഗം പണിക്കാര്ക്കാണ് ആദ്യഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. ഇവര്‍ക്ക് വിശ്വകര്‍മ്മ പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനോടൊപ്പം പണിയായുധങ്ങള്‍ വാങ്ങാന്‍ 15000 രൂപവരെ ധനസഹായം, ഈടില്ലാതെ മൂന്നുലക്ഷം വരെ വായ്പ, സ്റ്റൈഫന്റോടുകൂടി പരിശീലനം, ഉത്പന്നങ്ങള്‍ക്ക് വിപണന സാധ്യത തുടങ്ങിയവലിയ സഹായവും ലഭിക്കും. പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട് അംഗത്വം സ്വീകരിച്ചതില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള വള്ളം പണിക്കാരനുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: