ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി. നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃപാഠവം രാഷ്‌ട്രത്തെ അമൃത കാലഘട്ടത്തിൽ പുരോഗതിയിലേക്ക് നയിക്കട്ടെയെന്ന് രാഷ്‌ട്രപതി ആശംസിച്ചു. രാജ്യത്തെ ജനങ്ങളെ നയിക്കാൻ താങ്കൾ എല്ലായിപ്പോഴും ആരോഗ്യവാനായി ഇരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും എക്‌സ് പോസ്റ്റിലൂടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ആശംസിച്ചു.
ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും ഈ അമൗതകാലഘട്ടത്തിൽ ഇന്ത്യയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. അത്ഭുതകരമായ നേതൃത്വത്തിലൂടെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരാൻ താങ്കൾ എല്ലായ്‌പ്പോഴും ആരോഗ്യവാനായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ‘എക്‌സ്’ ൽ എത്തി. “ആഗോള വേദിയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച നേതാവിന്, യോജിപ്പും കഴിവും ശക്തവുമായ ഇന്ത്യയുടെ ശില്പി, സനാതന സംസ്കാരത്തിന്റെ പതാകവാഹകൻ, വികസനോന്മുഖ നയങ്ങളിലൂടെ വലിയ തോതിൽ പൊതുജനക്ഷേമത്തിന് വഴിയൊരുക്കിയ വ്യക്തിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.”ധാമി ആശംസിച്ചു.
“നിങ്ങളുടെ നൈപുണ്യമുള്ള നേതൃത്വത്തിൻ കീഴിൽ രാജ്യം പുരോഗമിക്കാനും വികസനത്തിന്റെ പുതിയ മാനങ്ങൾ സ്ഥാപിക്കാനും ഞാൻ ബാബ കേദാർനാഥിനോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ എല്ലായ്‌പ്പോഴും ദീർഘവും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതം നയിക്കട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: