കൊച്ചി: ഒഡീഷയില്‍ ഈ മാസം 20 മുതല്‍ നടക്കുന്ന ദേശീയ ജൂനിയര്‍ പെണ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ കണ്ണൂരിന്റെ മധ്യനിര താരം ജിഷ്ണ നയിക്കും. ഗോള്‍കീപ്പര്‍മാര്‍: മിന്‍ഹ കെ.പി, (പാലക്കാട്), അനന്യ എം.കെ (കണ്ണൂര്‍), മരിയ ലീമ (എറണാകുളം). ഡിഫന്റേഴ്സ്: സ്നിജിന വി.കെ, കീര്‍ത്തി സുരേഷ്, ലക്ഷ്മി പ്രിയ കെ.ആര് (കണ്ണൂര്‍), ലെഗിയ ദാസ് (എറണാകുളം), സാന്ദ്ര കെ.എസ് (പാലക്കാട്), ബിയ ബൈജു, ആര്‍ദ്ര വി.എസ് (തൃശൂര്‍). മിഡ്ഫീല്‍ഡേഴ്സ്: കരോലിന് തെരേസ ജോസ്, ഭാഗ്യ വിനോദ്, സെറ മേരി തോമസ്, അഞ്ജന രാജേഷ്, സൂര്യനന്ദ എന്‍ (എറണാകുളം), അബ്സി അബി ഐസക് (ആലപ്പുഴ), ദിയ ഗിരിജന്‍ (തൃശൂര്‍). സ്ട്രൈക്കേഴ്സ്: അഹാന വേങ്ങാട്ട് (കാസര്‍ഗോഡ്), അഖില ബി.എല്‍, നേഹാ ഷാജി (കണ്ണൂര്‍), അലീന അഷ്റഫ് സി (മലപ്പുറം). രാജേഷ് ആര് ആണ് ടീം പരിശീലകന്. ഡോ.ജീന ടി.സി (എറണാകുളം) അസി.കോച്ച്. റുഖിയ റിഫാനയാണ് (കാസര്‍ഗോഡ്) ടീം ഫിസിയോ. ഇന്ന് മംഗളൂരുവില്‍ നിന്ന് ടീം യാത്ര തിരിക്കും. 21ന് ഒഡീഷക്കെതിരെയാണ് ആദ്യ മത്സരം. 23ന് ഗുജറാത്തിനെയും, 25ന് അരുണാചല്‍ പ്രദേശിനെയും ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: