കൊച്ചി: 23 മുതല്‍ ഒക്ടോബര്‍ 8 വരെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ ടീമില്‍ നാല് മലയാളികള്‍ ഉള്‍പ്പെട്ടു. കെഎസ്ഇബി താരങ്ങളായ ശ്രീകല ആര്, കവിത ജോസ് എന്നിവര്‍ സീനിയര്‍ ഇന്ത്യന്‍ വനിതാ ബാസ്കറ്റ്ബോള്‍ ടീമിനെ പ്രതിനിധീകരിക്കും. നിലവില്‍ തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന പ്രണവ് പ്രിന്‍സും അനു മരിയയും (ഇന്‍കം ടാക്സ്) ബാസ്ക്കറ്റ്ബോളിന്റെ 3-3 ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: