ബെംഗളൂരു : ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. കർണാടകയിലെ ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഒടുവില്‍ അനുമതി നൽകി . ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡിയാണ് ഗണേശചതുര്‍ ത്ഥി പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകിയത് . ഇതിനായി കർണാടക ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷന് നിർദേശം നൽകി.
ഹുബ്ലി ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി സംഘടിപ്പിക്കാന്‍ അനുമതി നൽകിയതിനെതിരെ അഞ്ജുമാന് -ഇ-ഇസ്ലാമാണ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. തുടർന്ന് ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച് 11 ദിവസത്തെ പരിപാടി സംഘടിപ്പിക്കാൻ ഹിന്ദു പ്രവർത്തകരെ കോടതി അനുവദിച്ചു. അതേ സമയം ബെംഗളൂരു നഗരത്തിലെ ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശവിഗ്രഹം സ്ഥാപിക്കാന്‍ കര്‍ണ്ണാടക ഹൈക്കോടതി വിസമ്മതിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായേക്കാമെന്ന ഭയം മൂലമാണ് കോടതി അനുമതി നല്‍കാതിരുന്നത്. ഇവിടെ അര്‍ധസൈനിക വിഭാഗം കാവല്‍ നില്‍ക്കുകയാണ്.
കോടതി ഉത്തരവിന് ശേഷം നഗരസഭാ കമ്മീഷണർ ഈശ്വർ ഉള്ളഗഡി സംഘാടക സമിതി അംഗങ്ങൾക്ക് അനുമതി പത്രം നൽകുകയായിരുന്നു. ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെ ഈദ്ഗാഹ് മൈതാനത്ത് പ്രത്യേകിച്ച് ഉയര്‍ത്തിയ പന്തലില്‍ ശ്രീരാം സേന നേതാവ് പ്രമോദ് മുത്തലികിന്റെ നേതൃത്വത്തില്‍ ഗണേശ വിഗ്രഹം സ്ഥാപിച്ചു. വേദമന്ത്രോച്ചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. പന്തലില്‍ ലോകമാന്യ ബാല ഗംഗാധര തിലകന്റെയും വി.ഡി. സവര്‍ക്കറുടെയും ചിത്രം വെച്ചിരുന്നു.
കർണാടകയിലെ പ്രധാന നഗരമായ ഹുബ്ലി-ധാർവാഡിൽ, ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ഈ അനുമതി നൽകാനുള്ള പ്രമേയം മേയറും മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങളും നേരത്തെ പാസാക്കിയിരുന്നെങ്കിലും അന്തിമ അനുമതി നല്‍കേണ്ടത് കോര്‍പ്പറേഷന്‍ കമ്മീഷണറായിരുന്നു. ഇത് നല്‍കാത്തത് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമ്മർദ്ദഫലമായിട്ടാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുട്ടുമുടക്കി. മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിന്റെ പേരിലാണ് കമ്മീഷണർ അനുമതി തടഞ്ഞുവെക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സമരം വ്യാപിച്ചതോടെ കോര്‍പറേഷന്‍ കമ്മീഷണര്‍ അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: