കോഴിക്കോട്: സംസ്ഥാനത്ത് നിലവില്‍ പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്നും
നിപ നിയന്ത്രണവിധേയമാവുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോഴിക്കോട്ട് ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
1192 പേര് സമ്പര്‍ക്കപ്പട്ടികയില്‍ ആണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കാര്യമായ പ്രശ്നങ്ങളില്ല. സ്ഥിതി നിയന്ത്രണ വിധേയമെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള കുഞ്ഞിന്റെ നിലയിലും നല്ല മാറ്റമുണ്ട്. അവസാനമായി പോസിറ്റീവ് ആയ വ്യക്തിയെ പരിചരിച്ച ആരോഗ്യപ്രവര്ത്തക്ക് ലക്ഷണങ്ങള്‍ ഉള്ളത് കൊണ്ട് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. സാമ്പിളുകള്‍ എല്ലാം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് 51 കേസുകളുടെ ഫലം വരാനുണ്ട്, ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുമ്പോളാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ ഘട്ടത്തില്‍ രണ്ടാം തരംഗമുണ്ടായിട്ടില്ല എന്നത് നല്ല കാര്യമാണ്.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്കി ആശങ്ക പടര്‍ത്തരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ബില്‍ അടക്കേണ്ടതില്ലെന്നും ഇക്കാര്യം കുറ്റിയാടി എംഎല്‍എ കുടുംബത്തെ അറിയിച്ചതായും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: