കൊച്ചി: സെപ്റ്റംബര്‍ ഏഴിന് നടന്ന റെഡ് ക്രോസ് മനേജ്മെന്റ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച സംഭവത്തെ സ്റ്റേ ചെയ്ത് കേരളാ ഹൈക്കോടതി.
ചട്ട വിരുദ്ധമായി നിയമങ്ങളെ തെറ്റായി രേഖപ്പെടുത്തി പുതിയ ഭാരവാഹികളെ ചിലര്‍ പ്രഖ്യാപിച്ചതില്‍ ഹൈകോടതി കുറ്റം കാണുകയും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം കേസ് തീരുന്നത് വരെ നിര്ത്തിവയ്കുവാനും നിര്‍ദ്ദേശം നല്‍കിയെന്ന് റെഡ് ക്രോസ് സമിതി വ്യക്തമാക്കി. ഇനി കേസ് തീരുന്നതുവരെ യാതോരുവിധ പുതു തീരുമാനങ്ങളും നയപരമായ കാര്യങ്ങളും എടുക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് എടുക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ റെഡ് ക്രോസ്സിന്റെ മാനേജ്മെന്റ കമ്മിറ്റി തെരഞ്ഞെടുപ്പാണ് കേരള ഹൈക്കോടതി തടഞ്ഞത്. മാനേജ്മെന്റ് സമിതിയിലെ അംഗംങ്ങള്‍ നല്കിയ പരാതിക്കു മേലാണ് കേരള ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: