തൃശ്ശൂര്‍: മകനെയും കുടുംബത്തെയും പിതാവ് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടന്‍ ജോണ്‍സന്റെ മകന് ജോജി(38), ജോജിയുടെ മകന് ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി ഗുരുതര പൊള്ളലേറ്റ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ജോണ്സണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലും. ഇന്നലെ പുലര്‍ച്ചയാണ് സംഭവം.
മകനും ഭാര്യയും പേരക്കുട്ടിയും കിടന്ന മുറി പുറത്തുനിന്നു പൂട്ടി ജോണ്സണ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ജോണ്‍സണും പൊള്ളലേറ്റു. അപ്പോള്‍ ജോ
ണ്‍സന്റെ ഭാര്യയും വീട്ടിലുïായിരുന്നു. ഇവരുടെ മുറിയും ജോണ്സണ് പുറത്തുനിന്നു പൂട്ടി. ഓടിക്കൂടിയവര്‍ രക്ഷപ്പെടുത്താതിരിക്കാന്‍ വീട്ടിലെ മോട്ടോറും കേടു വരുത്തി. വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതു കï നാട്ടുകാരാണ് ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും മൂന്നു പേര്‍ക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു.
ഗുരുതരമായതിനാല്‍ മൂവരെയും തൃശ്ശൂരില്‍ നിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോജിയും ടെന്‍ഡുല്‍ക്കറും ഇന്നലെ ഉച്ചയോടെ മരിച്ചു.
പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ജോണ്‍സണെ കïെത്തിയത്. മണ്ണുത്തി പോലീസ് അന്വേഷണമാരംഭിച്ചു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ജോ
ണ്സണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. രïു വര്‍ഷത്തോളമായി ജോണ്‍സണും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: