തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി ചുമത്തുന്നതിലും അത് ഈടാക്കുന്നതിലും ഗുരുതര വീഴ്ചകളാണ് വരുത്തുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനവും കുടിശികയാണ്. കൃത്യമായ നിയമം ഉപയോഗിച്ച് നികുതി നിര്‍ണയിക്കുന്നതിലും ഡേറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കുന്നതിലും വരുത്തിയത് ഗുരുതര വീഴ്ചകളാണെന്നും 2022 മാര്‍ച്ച് വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം കേന്ദ്രത്തെ പഴിചാരുകയും കേന്ദ്രമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുകയും ചെയ്യുന്നതിനിടെയാണ് സിഎജിയുടെ കണ്ടെത്തല്‍.
പ്രധാന റവന്യൂ ശീര്‍ഷകങ്ങളിലെ വരുമാന കുടിശിക 28258.39 കോടി രൂപയാണ്. ചരക്ക് സേവന നികുതി വകുപ്പിന് കിട്ടാനുള്ള കുടിശിക 13,410 കോടി. മോട്ടോര്‍വാഹന വകുപ്പിന് 2868 കോടി പിരിഞ്ഞുകിട്ടാനുണ്ട്. വൈദ്യുതി നികുതി 3118 കോടി, രജിസ്ട്രേഷന് 590 കോടി, വനംവകുപ്പ് 377 കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഡേറ്റ ബേസിലെ രേഖകളില്‍ അടിസ്ഥാന പരിശോധന നടത്താത്തതിനാല്‍ 72.98 കോടിയുടെ നികുതി നഷ്ടമായി. എക്സൈസ് വകുപ്പില്‍ ബാര്‍ ലൈസന്‍സ് കൈമാറ്റം അനു
വദിച്ചതില്‍മാത്രം 2.17 കോടി രൂപയും അധിക സെക്യൂരിറ്റി തുക ഈടാക്കാത്തതിനാല്‍ 2.51 കോടിയും നഷ്ടമായി. വസ്തു തരംതിരിച്ചതിലെ ക്രമക്കേടിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയിലും തീരുവയിലും നഷ്ടമുണ്ടായെന്നും സിഎജി കണ്ടെത്തി.
ജിഎസ്ടിയില്‍ വില്പന, വ്യാപാരം മുതലായവയിന്മേലുള്ള നികുതികള്‍ ശരിയായി പ്രയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. അനുബന്ധ രേഖകള്‍ പരിശോധിക്കാതെ നികുതി നിര്‍ണ്ണയം പൂ
ര്‍ത്തിയാക്കിയത് നഷ്ടമുണ്ടാക്കുന്നു. യോഗ്യതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും സിഎജി കണ്ടെത്തി. അന്തര്‍ സംസ്ഥാന സ്റ്റോക്ക് ട്രാന്‍സ്ഫര്‍ പരിശോധിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ട്. രേഖകളില്ലാതെ അന്തര്‍സംസ്ഥാന പര്‍ച്ചേസ് റിട്ടേണിന് ഇളവുകള്‍ നല്‍കുന്നതായും കണ്ടെത്തി. ഇങ്ങനെ നികുതി കണക്കാക്കുന്നതിലും പിരിക്കുന്നതിലും ജിഎസ്ടി വിഭാഗത്തിലടക്കം വ്യാപക വീഴ്ചകളുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
ഓഡിറ്റിന്റെ സന്ദര്‍ഭത്തില്‍ മാത്രമാണ് വകുപ്പുകള്‍ കുടിശികയുടെ കണക്കുകള്‍ നല്‍കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. റവന്യൂ
വകുപ്പിന് യഥാസമയം കുടിശിക റിപ്പോര്‍ട്ടു ചെയ്യാത്തതും വകുപ്പുകള്‍ പിരിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് കുടിശിക വര്‍ധിക്കാന്‍ കാരണം. കോടതികളിലെ സ്റ്റേ ഒഴിവാക്കാനും വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും സിഎജി നിര്‍ദേശിച്ചു.
2021-22ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,16,640 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19,023 കോടി രൂപയുടെ വര്‍ധന. 2021-22ല്‍ നികുതിയേതര വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3135 കോടി രൂപ വര്‍ധിച്ചു. നികുതിയേതര വരുമാനത്തിന്റെ വര്‍ധനയ്ക്ക് കാരണം സംസ്ഥാന ലോട്ടറിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: