തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളായ അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) പ്രതിഭാസങ്ങള്‍ പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്ത്. അന്യഗ്രഹ ജീവികളുടെത് എന്ന പേരില്‍ പ്രചരിക്കുന്ന യുഎഫ്ഒ ( അണ്‍ഐഡന്റിഫൈഡ് ഒബ്ജക്ട്) ദൃശ്യങ്ങള്‍ പരിശോധിച്ച സ്വതന്ത്ര്യ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അജ്ഞാത അനോമലസ് പ്രതിഭാസങ്ങള്‍ അല്ലെങ്കില്‍ യുഎപിയെ ‘വിമാനങ്ങളോ, ശാസ്ത്രീയമായി വിവരിച്ച പ്രകൃതി പ്രതിഭാസങ്ങളോ അല്ലാതെ ആകാശത്ത് കാണുന്ന അസാധരണ പ്രതിഭാസങ്ങള്‍’ എന്നാണ് അന്വേഷണ സംഘം നിര്‍വചിച്ചിരിക്കുന്നത്. ഭാവിയില്‍ ‘പറക്കും തളിക’ കണ്ടു തുടങ്ങിയ വാദങ്ങള്‍ യുഎപിയുടെ കീഴില്‍ വരും. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത യുഎപി കേസുകള്‍ പരിശോധിച്ച നാസയ്ക്ക് നിലവിലുള്ള യുഎപി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ യാതൊരുവിധത്തിലുള്ള അന്യഗ്രഹ ജീവികളുടെയോ മറ്റോ സാന്നിധ്യം ഉണ്ടെന്ന നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് താന്‍ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പ്രസ്താവിക്കുകയും ചെയ്തു.
യുഎപി പ്രതിഭാസങ്ങള്‍ തുടര്‍ന്നും വിശദമായി പഠിക്കുമെന്ന് നാസ അറിയിച്ചിടടുണ്ട്. ഇതിനായി നാസ പുതിയ ഗവേഷണ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9നാണ് നാസ യുഎഫ്ഒ പ്രതിഭാസങ്ങള്‍ പഠിക്കാന്‍ സ്വതന്ത്ര്യ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: