തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ മറവില്‍ 2018 മുതല്‍ 2021 വരെ പിണറായി സര്‍ക്കാര്‍ നടത്തിയത് തീവെട്ടിക്കൊള്ള. പെന്ഷന് നല്കാന് എന്ന പേരില്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് (കെഎസ്എസ്പിഎല്‍) അക്കൗണ്ടില്‍ പണം ഉണ്ടായിട്ടും മൂന്നുവര്‍ഷത്തേക്ക് അധികം വായ്പയെടുത്തത് 19472.14 കോടി രൂപ. ഉപഭോക്താവിന്റെ കൈകളിലേക്ക് പണം എത്തിക്കാനുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍(ഡിബിടി) വഴി അധികം വിതരണം ചെയ്തത് 4478.85 കോടി. ഈ തുക എവിടെ പോയെന്നതിന് കണക്കുപോലുമില്ലെന്ന് സിഎജി കണ്ടത്തി.
സാമൂഹ്യ പെന്ഷന് തുക സമാഹരിക്കാനാണ് കെഎസ്എസ്പിഎല്‍ രൂപീകരിച്ചത്. ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിക്കുന്ന ഡിബിടി നിയന്ത്രിക്കുന്നത് പഞ്ചായത്ത് ഡയറക്ടറേറ്റ് സെല്‍ ആണ്. ഈ രïിടത്തും ഗുരുതര ക്രമക്കേടുകളുïെന്നാണ് സിഎജി കïെത്തല്‍.
2018-19ല്‍ 4654.96 ഉം 2020-21 ല്‍ 10226.56 കോടിയും ആണ് പെന്ഷന് വിതരണത്തിന് വേണ്ടിയിരുന്നത്. ഈ സമയം കെഎസ്എസ്പിഎല്‍ അക്കൗണ്ടില്‍ 2018-19ല്‍ 5579.28 കോടിയും 2020-21 ല്‍ 11924.14 കോടിയും ഉണ്ടായിരുന്നു. എന്നിട്ടും 2018-19 ല്‍ 6618.82 കോടിയും 2020-21 ല്‍ 8604.19 കോടിയും അധിക വായ്പയെടുത്തു. 2019-20ല്‍ 2794.52 കോടി അക്കൗണ്ടിലുള്ളതിനേക്കാള്‍ അധികം വേണമായിരുന്നു. അതിനുപകരം 4049.13 കോടി അധികം വായ്പയെടുത്തു. മൂന്നുവര്ഷത്തിലുമായി ഈ രീതിയില്‍ 19472.14 കോടി രൂപയാണ് അധികം വായ്പയെടുത്തത്. അധികവായ്പയ്ക്ക് 1596.34 കോടി പലിശയും അടച്ചിട്ടുണ്ട്.
കൂടാതെ കെഎസ്എസ്പിഎല്‍ 2018ല്‍ നില്‍കിയ തുകയുടെയും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിടി സെല്‍ നല്കിയ കണക്കും തമ്മില്‍ 13898.61 കോടിയുടെ വ്യത്യാസവും കïെത്തിയിട്ടുണ്ട്.
ഗുരുതരമായ മറ്റൊരു ക്രമക്കേടും സിഎജി കïെത്തി. കെഎസ്എസ്പിഎല്‍ കണക്ക് പ്രകാരം ഉള്ളതിനേക്കാള്‍ 4478.85 കോടി രൂപ അധികം ഡിബിടി വഴി വിതരണം ചെയ്തിട്ടുണ്ട്. 4478.85 കോടി രൂപ ആര്‍ക്കൊക്കെ, ഏതൊക്കെ അക്കൗണ്ടുകളിലേക്ക് എന്ത് കാരണത്തിന് വിതരണം ചെയ്തു എന്ന ചോദ്യത്തിന് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ വിതരണം ചെയ്ത തുകയുടെ ഒരുഭാഗം 2019ല്‍ തെറ്റായി എടുത്തതാണ് എന്ന് മാത്രമായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. മറുപടി സിഎജി തള്ളിക്കളഞ്ഞിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ വഴിയും ബാങ്കുകള്‍ വഴിയും വിതരണം ചെയ്യാനാകാത്ത തുക തിരിച്ചടയക്കുന്നുïോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കൗണ്ടുകളും കണക്കുകളും കൃത്യമല്ല. കൈമാറ്റം ചെയ്ത തുകയുടെ ഉപയോഗം, വിതരണം ചെയ്ത തുക, ചെയ്യാത്ത തുക, തിരിച്ചടച്ച തുക എന്നിവ നിരീക്ഷിക്കാന്‍ സംവിധാനമില്ല. വിതരണം ചെയ്യാത്ത പെന്ഷന് തുക സംബന്ധിച്ചുള്ള യഥാര്‍ത്ഥ ഡേറ്റാ കെഎസ്എസ്പിഎല്ലിലോ ഡിബിടി സെല്ലിലോ ഇല്ല. കൂടാതെ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന തുകയുടെ രസീതില്‍ ഗുണഭോക്താവിന്റെ വിരലടയാളം മാത്രമാണുള്ളത്. ഇത് വലിയ ക്രമക്കേടിന് വഴിവയ്ക്കുന്നു എന്നും സിഎജി കïെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: