തിരുവനന്തപുരം: കേരള നവോത്ഥാന ചരിത്രത്തിലെ പ്രമുഖ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമുന്നേറ്റ മുന്നണി പ്രതിഷേധ ധര്‍ണ നടത്തി.
ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയായ നിശാഗന്ധി അഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി സി.ദിവാകരന് ഉദ്ഘാടനം ചെയ്തു.
നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധ പണിക്കരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ രഞ്ജിത്ത് തെറ്റുതിരുത്തണമെന്നും ചരിത്രം അദ്ദേഹം ആവശ്യപ്പെട്ടു. മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നടത്തിയ നവോത്ഥാന നായകനെ ‘ചവര്‍’ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് അല്പത്തമാണ്.
വിവരമില്ലായ്മ ഒരു അലങ്കാരമായി ഇനിയെങ്കിലും രഞ്ജിത്ത് കൊണ്ട് നടക്കരുതെന്നും സി. ദിവാകരന് പറഞ്ഞു. സാമൂഹ്യമുന്നേറ്റ മുന്നണി ചെയര്മാന് കെ. പി. അനില്‍ദേവ് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിയിലെ സന്ന്യാസി സ്വാമി വിശ്രുതാനന്ദ, ബ്രഹ്മചാരി സജിവ് നാണു, എ ഐ വൈ എഫ് സംസ്ഥാനസെക്രട്ടറി ജിസ്മോന്എന്നിവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: