ടോക്യോ: ഇന്ത്യയും ജപ്പാനും ഉഭയകക്ഷി സൈബര്‍ സഹകരണത്തിന്റെ സുപ്രധാന മേഖലകള്‍ ചര്‍ച്ച ചെയ്യുകയും സൈബര്‍ സുരക്ഷ, 5സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വിവര – ആശയവിനിമയ സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു.
ഇന്ത്യ-ജപ്പാന് അഞ്ചാമത് സൈബര്‍ സംഭാഷണം ടോക്കിയോയിലാണ് സംഘടിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ സൈബര്‍ നയതന്ത്ര വിഭാഗം ജോയിന്റ് സെക്രട്ടറി മുവാന്പുയി സയാവിയാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്.
സൈബര്‍ ഡൊമെയ്നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയിലെയും ക്വാഡ് ചട്ടക്കൂടിന് കീഴിലുള്പ്പെടെയുള്ള മറ്റ് ബഹുമുഖ, പ്രാദേശിക ഫോറങ്ങളിലെയും പരസ്പര സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും വീക്ഷണങ്ങള്‍ കൈമാറി. അടുത്ത വര്‍ഷം ന്യൂദല്‍ഹിയില്‍ നടക്കുന്ന ആറാമത് ഇന്ത്യ-ജപ്പാന് സൈബര്‍ സംഭാഷണത്തിനായി ജാപ്പനീസ് പക്ഷത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: