ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ വിജയത്തെ പ്രകീര്‍ത്തിക്കുന്ന പ്രമേയം കേന്ദ്ര മന്ത്രിസഭായോഗം പാസാക്കി.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിന്റെ വിവിധ വശങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ മന്ത്രിസഭ പ്രശംസിച്ചു. ‘ജന്‍ ഭാഗിദാരി’ (ജനപങ്കാളിത്തം) എന്ന പ്രധാനമന്ത്രിയുടെ സമീപനം ജി20 പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും നമ്മുടെ സമൂഹത്തിലെ വിശാലമായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. 60 നഗരങ്ങളിലെ 200ലധികം യോഗങ്ങള്‍ ജി20 പരിപാടികളുടെ അഭൂതപൂര്‍വമായ പാദമുദ്രകളെ പ്രതിനിധാനം ചെയ്യുന്നു. തല്‍ഫലമായി, ഇന്ത്യയുടെ ജി20 അധ്യക്ഷത യഥാര്‍ഥത്തില്‍ ജനകേന്ദ്രീകൃതമാകുകയും ദേശീയ ഉദ്യമമായി ഉയര്‍ന്നുവരികയും ചെയ്തു.
ഉച്ചകോടിയുടെ ഫലങ്ങള്‍ പരിവര്‍ത്തനപരമാണെന്നും വരുംദശകങ്ങളില്‍ ആഗോളക്രമത്തിന്റെ പുനര്‍നിര്‍ണയത്തിന് ഇതു സംഭാവനയേകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. പ്രത്യേകിച്ചും, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കുന്നതിലും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലും, ഹരിത വികസന ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിലും സ്ത്രീകള്‍ നയിക്കുന്ന വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇതു ശ്രദ്ധ കേന്ദ്രീകരിച്ചു.
കിഴക്ക്പടിഞ്ഞാറ് ധ്രുവീകരണം ശക്തമാകുകയും വടക്ക്‌തെക്ക് വിഭജനം ആഴത്തിലാകുകയും ചെയ്ത സമയത്ത്, പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിര്‍ണായകമായ സമവായം സൃഷ്ടിച്ചതായും മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു.
‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ (ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം) ഉച്ചകോടി നടത്തിയത് ഇന്ത്യയുടെ അധ്യക്ഷതയുടെ സവിശേഷമായ വശമായിരുന്നു. ആഫ്രിക്കന്‍ യൂണിയനെ ജി20 സ്ഥിരാംഗമായി അംഗീകരിക്കുന്നതിന് ഇന്ത്യയുടെ ശ്രമങ്ങള്‍ നേതൃത്വം നല്‍കി എന്നതു പ്രത്യേക സംതൃപ്തി നല്‍കുന്ന കാര്യമാണ്.
ഇന്ത്യയുടെ സമകാലിക സാങ്കേതിക പുരോഗതിയും നമ്മുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യവും പ്രകടമാക്കാനുള്ള അവസരവും ന്യൂഡല്‍ഹി ഉച്ചകോടി ഒരുക്കി. ജി20 അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളുടെയും വ്യാപക പ്രശംസയ്‌ക്ക് ഇതു കാരണമായി.
അന്താരാഷ്‌ട്ര സമ്പദ്‌വ്യവസ്ഥയുടെ ഊര്‍ജസ്വലത, വികസനത്തിന് കൂടുതല്‍ വിഭവങ്ങളുടെ ലഭ്യത, വിനോദസഞ്ചാരത്തിന്റെ വിപുലീകരണം, ആഗോള തൊഴില്‍ അവസരങ്ങള്‍, ചെറുധാന്യ ഉല്‍പ്പാദനത്തിലൂടെയും ഉപഭോഗത്തിലൂടെയും ശക്തമായ ഭക്ഷ്യസുരക്ഷ, ജൈവ ഇന്ധനങ്ങളോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത എന്നിവയാണ് ജി 20 ഉച്ചകോടിയുടെ പ്രധാന ഫലങ്ങള്‍. അത് രാഷ്‌ട്രത്തിനാകെ ഗുണം ചെയ്യും.
ഉച്ചകോടിക്കിടെ ഇന്ത്യമിഡില്‍ ഈസ്റ്റ്‌യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉടമ്പടിയുടെ പൂര്‍ത്തീകരണവും ആഗോള ജൈവ ഇന്ധന സഖ്യവും ഗണ്യമായ പ്രാധാന്യമുള്ള സംഭവവികാസങ്ങളായിരുന്നു.
ജി20 ഉച്ചകോടിയുടെ വിജയത്തില്‍ ഭാഗഭാക്കായ എല്ലാ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനകളെ കേന്ദ്രമന്ത്രിസഭ അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങള്‍, വിശേഷിച്ച് യുവതലമുറ, ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ഉത്സാഹത്തോടെ പങ്കുചേര്‍ന്നുവെന്ന് കേന്ദ്രമന്ത്രിസഭ വിലയിരുത്തി. ലോകത്ത് വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന് കരുത്തുറ്റ ദിശാബോധം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കഴിഞ്ഞതായും മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടി.
Cabinet resolution on the success of the New Delhi G20 Summit
The Union Cabinet in its meeting today passed a resolution hailing the success of the New Delhi G20 Summit, held on 9-10 September 2023.
The Cabinet lauded the vision of Prime Minister Narendra Modi in setting out various aspects of the theme ‘One Earth, One Family, One Future’. The Prime Minister’s approach of Jan Bhagidari involved broad sections of our society in the G20 programmes and activities. The 200 plus meetings in 60 cities represented an unprecedented footprint for G20 events. As a result, the Indian G20 Presidency was truly people-centric and emerged as a national endeavour.
The Cabinet felt that the outcomes of the Summit were transformational and would contribute to the reshaping of the global order in the decades ahead. In particular, the focus on realizing Sustainable Development Goals, in reforming international financial institutions, in establishing digital public infrastructure, in promoting a green development pact and encouraging women-led development were noteworthy.
The Cabinet also noted that at a time when East-West polarization was strong and the North-South divide deep, the Prime Minister’s endeavours created a crucial consensus on the most important issues of the day.
The holding of the ‘Voice of the Global South’ Summit was a unique aspect of India’s Presidency. It is a matter of particular satisfaction that India’s initiative led to the African Union being accepted as a permanent member of the G20.
The New Delhi Summit provided an occasion for demonstration of India’s contemporary technology advancement as well as of our heritage, culture and traditions. This was widely appreciated by leaders and delegates of G20 member-states.
The energizing of the international economy, availability of greater resources for development, expansion of tourism, global workplace opportunities, stronger food security through millet production and consumption and a deeper commitment to bio-fuels are among the prominent outcomes of the G20 Summit that will benefit the entire nation.
The conclusion of the India-Middle East-Europe Economic Corridor Agreement and the Global Biofuels Alliance during the Summit were also developments of considerable significance.
The Union Cabinet appreciated the contribution of all organizations and individuals involved in the success of the G20 Summit. It recognized the enthusiasm with which the people of India, especially the younger generation, participated in its activities. It recognized the leadership of Prime Minister Narendra Modi in giving the Indian G20 Presidency a strong direction with a view to promoting growth and development in the world.
പ്രതികരിക്കാൻ ഇവിടെ എഴുതുക: