കോട്ടയം: കോട്ടയം വയസ്‌കരക്കുന്ന് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് തിളക്കത്തിലാണ്. സംസ്ഥാനതലത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. ഈ വിഭാഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. മഞ്ജുളയ്‌ക്കാണ് അവാര്‍ഡ്.
വിശ്രമിക്കാനല്ല, പുതിയ നേട്ടങ്ങളിലേക്ക് സ്‌കൂളിനെ നയിക്കാനുള്ള പ്രേരണയാണ് പുരസ്‌കാരമെന്ന് ടീച്ചര്‍ പറയുന്നു. 2021 ഡിസംബര്‍ ഈ അധ്യാപികയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പുതിയ നിയോഗത്തിലേക്കുള്ള മാറ്റം. ഇച്ഛാശക്തിയുടെ പുതിയ ചരിത്രമാണ് അപ്പോള്‍ പിറവികൊണ്ടത്.
അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാതിരുന്ന കോട്ടയം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമരക്കാരിയാവുമ്പോള്‍ മനസ് നിറയെ ആശങ്കകളായിരുന്നു. ഒരു കളിസ്ഥലമോ, ലൈബ്രറിയോ ഒന്നുമില്ല. കോട്ടയം റോട്ടറി ക്ലബ് അലമാരകളും കുറച്ചു പുസ്തകങ്ങളും സംഭാവന ചെയ്തു. അങ്ങനെ 4 ലക്ഷം രൂപ ചെലവഴിച്ച് ലൈബ്രറി സ്ഥാപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇതെല്ലാം പരിഗണിച്ചാണ് പുരസ്‌കാരം. നഗരസഭയുടെയും പിടിഎയുടെയും സഹക രണത്തോടെയായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍.
പാഠ്യ-പാഠ്യേതര മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, മാതൃക ക്ലാസ് അവത രണം, അഭിമുഖം എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തി 2022 ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിച്ചത്.
2006ല്‍ ചങ്ങനാശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള ട്രാന്‍സ്ഫര്‍ തന്റെ കരിയറിലെ നിര്‍ണായക സംഭവമായി മഞ്ജുള ടീച്ചര്‍ വിലയിരുത്തുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്ന സ്‌കൂളിന്റെ പഠന നിലവാരം മികച്ച റിസള്‍ട്ടിലൂടെ ഉയര്‍ത്തി. ഒപ്പം കലാ കായിക മത്സരങ്ങളിലേക്കും കുട്ടികളെ നയിച്ചു. അവര്‍ക്ക് ആത്മവിശ്വാസമേകി മികച്ച മുന്നേറ്റം നടത്താന്‍ പ്രാപ്തരാക്കിയത് വലിയ നേട്ടമായി മഞ്ജുള ടീച്ചര്‍ കാണുന്നു.
കോട്ടയം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ അമരക്കാരിയായ സി. മഞ്ജുള. ചങ്ങനാശേരി തുരുത്തി നന്ദനത്തില്‍ സി.പി.ഷണ്‍മുഖന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍) ആണ് ഭര്‍ത്താവ്. മക്കള്‍: എസ്.ഗംഗ (ബിഡിഎസ് വിദ്യാര്‍ഥിനി ), ഗൗരി നന്ദന (പ്ലസ് വണ്‍ വിദ്യാര്‍ഥിനി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: