തൃശൂര്‍: ഇതിഹാസ തുല്യമായ ജീവിതത്തിലൂടെ സംഘടനക്ക് ഊടും പാവും നെയ്തെടുത്ത പി.പി.മുകുന്ദന് എന്ന മുകുന്ദേട്ടനെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന് ആയിരങ്ങള്‍. ജില്ലയില്‍ ആര് എസ് എസിനും ബിജെപിക്കും ശക്തമായ അടിത്തറ തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുകുന്ദേട്ടനെ അവസാനമായി ഒരു നോക്കു കാണാന്‍ അവര്‍ ഒഴുകിയെത്തി. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ ആദ്യകാല പ്രവര്‍ത്തകരും പറഞ്ഞു കേട്ട കഥകളിലെ മുകുന്ദേട്ടന്റെ ജീവിത ചിത്രം ആവേശമായി ഏറ്റുവാങ്ങിയ പുതുതലമുറ യുവാക്കളും വരെ. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസ് തൃശൂര്‍ ജില്ലാ പ്രചാരകനായിരുന്നു പി.പി.മുകുന്ദന്. ജില്ലയില്‍ നൂറുകണക്കിന് സംഘപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ പേര് അറസ്റ്റുവരിച്ച ജില്ലകളിലൊന്ന് തൃശൂരായിരുന്നു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
അയ്യന്തോള്‍ സരസ്വതി വിദ്യാനികേതന്‍ അങ്കണത്തിലായിരുന്നു അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. നിശ്ചയിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വിദ്യാനികേതന്‍ അങ്കണത്തിലേക്ക് എത്തിച്ചത്. ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലും കാത്തുനിന്ന പ്രവര്‍ത്തകര്‍ക്ക് അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ ഇടക്ക് വാഹനം നിര്‍ത്തേണ്ടിവന്നു.
നാല് മണിമുതല്‍ സ്കൂള്‍ അങ്കണത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരന്, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ബിജെപി നേതാക്കളായ സി.സദാനന്ദന് മാസ്റ്റര്‍, വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കെ.കെ. അനീഷ്്കുമാര്, രവികുമാര്‍ ഉപ്പത്ത്, ബിഎംഎസ് നേതാക്കളായ അഡ്വ.സജി നാരായണന്, വി.രാധാകൃഷ്ണന്, എ.സി.കൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, നേതാക്കളായ കെ.പി.ഹരിദാസ്, പി.സുധാകരന് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ജന്മഭൂമി തൃശൂര്‍ യൂണിറ്റിനുവേണ്ടി പ്രിന്റര്‍ ആന്റ് പബഌഷര്‍ വി.ശ്രീനിവാസന് പുഷ്പചക്രം അര്‍പ്പിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ,സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, എം. ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണന്, എ. നാഗഷ്, ഷാജുമോന്‍ വട്ടേകാട്, ടി. വി. ചന്ദ്രമോഹന്, പി. കെ. ഷാജന്, എം. കെ. കണ്ണന്, എം. എസ്. സംമ്പൂര്‍ണ, സി. നിവേദിത, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. എ. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, വിഭാഗ് പ്രചാരക് അംജിത്ത്,എം. കെ. അശോകന്, സി. എന്‍. ബാബു, ബി. രാധാകൃഷ്ണമേനോന്, വി. വി. രാജേഷ്, സേതു തിരുവെങ്കിടം, എന്‍. ശിവരാജന്, സി. ആര്. രാജേഷ്, അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: